ബിമല്‍ തമ്പിക്ക് ആരോഗ്യപച്ച ഫോട്ടോഗ്രഫി സമ്മാനം
text_fieldsകോട്ടയം: സി.കെ. ജീവന്‍ സ്മാരക ട്രസ്റ്റും കോട്ടയം ബസേലിയോസ് കോളജും ജില്ലാ ഭരണകൂടവും ജില്ലാ ശുചിത്വമിഷനും സംയുക്തമായി സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തില്‍ പൊതുവിഭാഗത്തില്‍ ‘മാധ്യമം’ ആലപ്പുഴ സ്റ്റാഫ് ഫോട്ടോഗ്രാഫര്‍ ബിമല്‍ തമ്പിക്ക് മൂന്നാം സ്ഥാനം. ബിനീഷ് മള്ളുശേരിക്കാണ് (കേരള കൗമുദി) ഒന്നാം സ്ഥാനം. ഇ.വി. രാഗേഷ്, രാജീവ് പ്രസാദ് എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു. ബിമല്‍ തമ്പിക്കൊപ്പം സനല്‍ വേളൂര്‍ മൂന്നാം സ്ഥാനം പങ്കിട്ടു. വിദ്യാര്‍ഥികളുടെ വിഭാഗത്തില്‍ സാനു സിറിയക് (സെന്‍റ് സേവ്യേഴ്സ് കോളജ് വൈക്കം), വില്യം അലക്സ് (ബസേലിയോസ് കോളജ്) പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി.
ഫോട്ടോഗ്രാഫര്‍ ചിത്ര കൃഷ്ണന്‍കുട്ടി, ഗ്രാഫിക് ഡിസൈനര്‍ എസ്. രാധാകൃഷ്ണന്‍, വെള്ളൂര്‍ ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസ് ഡയറക്ടര്‍ ഡോ. പുന്നന്‍ കുര്യന്‍ വേങ്കടത്ത് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.
വെള്ളൂര്‍ ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസിന്‍െറ സാങ്കേതിക ഉപദേശത്തോടെ ആരോഗ്യപച്ച മാലിന്യ നിര്‍മാര്‍ജന ബോധവത്കരണ പരിപാടികളുടെ ഭാഗമായി ‘കോട്ടയം നഗരത്തിന്‍െറ മാലിന്യക്കാഴ്ചകള്‍’ വിഷയത്തിലാണ് ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
