എം.എല്‍.എ ആയതുകൊണ്ടാണോ ബിജിമോളെ അറസ്റ്റ് ചെയ്യാത്തതെന്ന് ഹൈകോടതി
text_fieldsകൊച്ചി: എ.ഡി.എമ്മിനെ ആക്രമിച്ച കേസില്‍ പീരുമേട് എം.എല്‍.എ ഇ.എസ്. ബിജിമോളെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടെന്ന് ക്രൈംബ്രാഞ്ചിനോട് ഹൈകോടതി. ഗൗരവമായ കുറ്റകൃത്യത്തിനാണ് കേസെടുത്തതെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യാത്തതിന് വിശദീകരണം നല്‍കണമെന്നും ജസ്റ്റിസ് ബി. കെമാല്‍ പാഷ ആവശ്യപ്പെട്ടു. അതേസമയം, എം.എല്‍.എ അടക്കമുള്ള പ്രതികള്‍ ഒളിവില്‍ പോകുമെന്നോ സാക്ഷികളെ സ്വാധീനിച്ച് തെളിവില്ലാതാക്കുമെന്നോ ഭയക്കുന്നില്ളെന്നും അതിനാല്‍ ഉടനുള്ള അറസ്റ്റ് അനിവാര്യമല്ളെന്നും വ്യക്തമാക്കി സര്‍ക്കാര്‍ കോടതിക്ക് സത്യവാങ്മൂലവും സമര്‍പ്പിച്ചു.
കേസ് ക്രൈംബ്രാഞ്ചിന് വിട്ടിട്ടും കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ളെന്നും എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് മര്‍ദനമേറ്റ എ.ഡി.എം മോന്‍സി അലക്സാണ്ടര്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. എം.എല്‍.എ ആയതുകൊണ്ടാണോ ബിജിമോളെ അറസ്റ്റ് ചെയ്യാത്തതെന്ന് കോടതി സര്‍ക്കാറിനോട് ആരാഞ്ഞു. സാധാരണക്കാരനെതിരെയാണ് ഈ കേസെങ്കില്‍ ഓടിച്ച് പിടികൂടിയേനെ. എ.ഡി.എമ്മിന്‍െറ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത എം.എല്‍.എയുടെ നടപടി ഗൗരവത്തോടെ കാണേണ്ടതാണ്. നിയമത്തിനുമുന്നില്‍ എല്ലാവരും സമന്മാരാണ്. അതിനാല്‍, പക്ഷപാതിത്വമില്ലാത്ത നടപടികളാണ് ഉണ്ടാകേണ്ടത്. അറസ്റ്റ് ആവശ്യമില്ളെന്ന് കരുതുന്നുണ്ടെങ്കില്‍ അതിന്‍െറ കാരണം വ്യക്തമാക്കാനാണ് നേരത്തേ കേസ് പരിഗണിക്കവെ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച വിശദീകരണം നല്‍കിയിട്ടില്ളെന്ന് കോടതി വിമര്‍ശിച്ചു. തുടര്‍ന്ന് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ നിര്‍ദേശിച്ച കോടതി ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കാന്‍ മാറ്റി. ബിജിമോളടക്കമുള്ള പ്രതികളുടെ അറസ്റ്റ് ഇപ്പോള്‍ ആശ്യമില്ളെന്ന് വ്യക്തമാക്കി അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം. ജോണ്‍സണ്‍ ജോസഫാണ് കോടതിയില്‍ വിശദീകരണ പത്രിക സമര്‍പ്പിച്ചത്. പെരുവന്താനത്തും പരിസരത്തുമുള്ളവരാണ് പ്രതികള്‍. ഒന്നാം പ്രതി എം.എല്‍.എയും രണ്ടാം പ്രതി സി.പി.എം ലോക്കല്‍ സെക്രട്ടറിയുമാണ്. പ്രതികളില്‍ ഒരാള്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും ഒരാള്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സെക്രട്ടറിയുമാണ്. കേസിലെ 52 പ്രതികളില്‍ ബിജിമോളടക്കം 43 പേര്‍ക്ക് നോട്ടീസ് നല്‍കി മൊഴിയെടുത്തു. രണ്ടുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നും പത്രികയില്‍ പറഞ്ഞു.
പെരുവന്താനത്ത് വഴി അടച്ചുകെട്ടുന്ന പ്രശ്നത്തില്‍ ബിജിമോള്‍ എം.എല്‍.എയും സംഘവും എ.ഡി.എമ്മിനെ ആക്രമിച്ചെന്നാണ് കേസ്. തെക്കേമല ടി.ആര്‍. ആന്‍ഡ് ടി. എസ്റ്റേറ്റിലേക്കുള്ള വഴി ഹൈകോടതി ഉത്തരവിനത്തെുടര്‍ന്ന് അടച്ചുകെട്ടാനും ഗേറ്റ് സ്ഥാപിക്കാനും ചെന്നപ്പോള്‍ എം.എല്‍.എയും ജനക്കൂട്ടവും ചേര്‍ന്ന് മര്‍ദിച്ചെന്ന കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. എ.ഡി.എം നല്‍കിയ ഹരജിയത്തെുടര്‍ന്ന് ഹൈകോടതിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.
കമ്പനി എസ്റ്റേറ്റിലൂടെയുള്ള വഴി അടച്ചുകെട്ടിയത് പൊളിക്കാന്‍ മനുഷ്യാവകാശ കമീഷന്‍െറ ഉത്തരവുണ്ടായിരുന്നു. ഈ ഉത്തരവ് നടപ്പാക്കാന്‍ വൈകിയപ്പോള്‍ നാട്ടുകാര്‍ ഗേറ്റ് പൊളിച്ചുനീക്കി വഴി പുന$സ്ഥാപിച്ചു. എന്നാല്‍, എസ്റ്റേറ്റ് ഉടമകള്‍ നല്‍കിയ ഹരജിയില്‍ കമീഷന്‍ ഉത്തരവ് ഹൈകോടതി സ്റ്റേചെയ്തു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഗേറ്റ് പുന$സ്ഥാപിക്കാനായി ജൂലൈ മൂന്നിന് റവന്യൂ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഹരജിക്കാരനായ എ.ഡി.എം സ്ഥലത്തത്തെുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
