തദ്ദേശ ജനപ്രതിനിധികളുടെ വേതന വര്‍ധനക്ക് അംഗീകാരം
text_fieldsതിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ വേതനം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം അംഗീകാരം നല്കി. നിലവില്‍ ലഭിക്കുന്നതിന്‍െറ ഇരട്ടി വേതനം നല്‍കും. വര്‍ധന ഏപ്രിലില്‍ നിലവില്‍ വരും. അധ്യക്ഷന്മാര്ക്ക് മൂന്നിരട്ടി വര്‍ധന വരുത്തണമെന്ന തദ്ദേശ വകുപ്പ് മന്ത്രിമാരുടെ ഏകോപന സമിതിയുടെ നിര്‍ദേശം അംഗീകരിച്ചില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും മേയര്‍മാരുടെയും വേതനം 7900ല്‍നിന്ന് 30000 ആക്കാനും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ വേതനം 6600ല്‍ നിന്ന് 20000 രൂപയാക്കാനുമായിരുന്നു ശിപാര്‍ശ.
മറ്റ് ജനപ്രതിനിധികള്‍ക്ക് മന്ത്രിസഭാ ഉപസമിതി ശിപാര്‍ശ ചെയ്ത തുക: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് -12,000, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് -9400, അംഗങ്ങള്‍ -8800. ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് -10000, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് -8800, അംഗങ്ങള്‍ -7600. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് -9000, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് -8200, അംഗങ്ങള്‍ -7000. മുനിസിപ്പല്‍ വൈസ് ചെയര്മാന് -10000, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് -8800, അംഗങ്ങള്‍ -7600. കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ -12,000, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ -9400, അംഗങ്ങള്‍ -8200.
