Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബി.ജെ.പി-ബി.ഡി.ജെ.എസ് സഖ്യം: വെള്ളാപ്പള്ളിയും തുഷാറും ഡൽഹിയിൽ
text_fieldsbookmark_border
കൊച്ചി: ബി.ജെ.പി-ബി.ഡി.ജെ.എസ് സഖ്യ ചർച്ചകൾക്കായി എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും ഡൽഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുമായും ഇരുവരും ചർച്ചകൾ നടത്തും.
അതേസമയം, ബി.ജെ.പിയുമായി സഹകരിക്കുന്ന കാര്യത്തിൽ വ്യത്യസ്ഥ നിലപാടാണ് വെള്ളാപ്പള്ളിയും തുഷാറും മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ബി.ജെ.പിയുമായല്ല എൻ.ഡി.എയുമായാണ് ബി.ഡി.ജെ.എസ് സഹകരിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എൻ.ഡി.എ സഖ്യത്തിന്റെ കാര്യത്തിൽ തീരുമാനമായില്ലെന്ന് തുഷാർ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
ബി.ജെ.പി ദേശീയ നേതൃത്വവുമായി ധാരണയായ ശേഷം കേരളാ ഘടകവുമായി സഖ്യ ചർച്ചകൾ മതിയെന്നാണ് ബി.ഡി.ജെ.എസ് തീരുമാനം.
Next Story
