വനിതാ ഭാരവാഹികള്‍: നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് ഡി.വൈ.എഫ്.ഐ റിപ്പോര്‍ട്ട്
text_fieldsതിരൂര്‍ (മലപ്പുറം): നേതൃനിരയിലേക്ക് യുവതികളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഭാരവാഹിത്വത്തില്‍ 20 ശതമാനത്തില്‍ കുറയാത്ത പങ്കാളിത്തം ഉറപ്പാക്കണമെന്ന നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടില്‍ ആവശ്യം. അംഗത്വമെടുക്കുന്ന യുവതികളുടെ എണ്ണം വര്‍ധിച്ചെങ്കിലും അവരെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്ന നയം പൂര്‍ണമായി നടപ്പാക്കാനായില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ നിര്‍ദേശം സമര്‍പ്പിച്ചിട്ടുള്ളത്. ഇത് യൂനിറ്റ് തലംമുതല്‍ നടപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
സംസ്ഥാന സെക്രട്ടറി എം. സ്വരാജ് അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം എടുത്തുപറയുന്നത്. സംഘടനയുടെ ആകെ അംഗസംഖ്യയില്‍ 42.47 ശതമാനം വനിതകളായിട്ടും അര്‍ഹമായ പരിഗണന നല്‍കാനായില്ളെന്ന് സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. നിലവില്‍ 49,51,604 അംഗങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇവരില്‍ 2,13,224 പേര്‍ യുവതികളാണ്. സജീവ പ്രവര്‍ത്തന രംഗത്തേക്ക് ഇവരെ എത്തിക്കാന്‍ സംഘടനക്കായിട്ടില്ല. മുഖ്യധാരയിലേക്ക് യുവതികളെ എത്തിക്കണം.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 86,684 അംഗങ്ങള്‍ പുതുതായി സംഘടനയില്‍ ചേര്‍ന്നു. മൂന്നു വര്‍ഷത്തിനിടെ 589 പുതിയ യൂനിറ്റുകളും രൂപവത്കരിച്ചു. ചൊവ്വാഴ്ച രാവിലെ നടന്ന പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എം. സ്വരാജാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. തുടര്‍ന്ന് ജില്ലകള്‍ തിരിച്ച് റിപ്പോര്‍ട്ടിന്‍മേല്‍ ചര്‍ച്ച ആരംഭിച്ചു. കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നായി 608 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
