വിമാനത്താവളത്തെ വരവേറ്റ് ട്രോളുകളും
text_fieldsകണ്ണൂര്‍: ആദ്യ വിമാനം നിലം തൊട്ടപ്പോള്‍ മലയാളികളുടെ സൈബര്‍ ലോകത്ത് ട്രോള്‍ ആഘോഷങ്ങളുടെ ടേക്ക് ഓഫ് ബഹളം. തോട്ടിന്‍കരയില്‍ വിമാനമിറക്കാന്‍ താവളമുണ്ടാക്കുമെന്ന് പാടിയ അടൂര്‍ ഭാസിയും ചെറിയ സ്പാനര്‍ കൊണ്ട് ഇപ്പം ശരിയാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട കുതിരവട്ടം പപ്പുവുമൊക്കെയുണ്ടായിരുന്നു ‘ആഘോഷത്തില്‍’. ഒരു വശത്ത് ട്രോളുകാര്‍ മുഖ്യമന്ത്രിയുടെയും കൂട്ടരുടെയും ഉദ്ഘാടനക്കാഴ്ചകളെ പരിഹാസങ്ങളും വിമര്‍ശങ്ങളും കൊണ്ട് പൊതിയുമ്പോള്‍ മറുവശത്ത് പ്രതിരോധിക്കാനും ആളേറെയുണ്ടായി. പണിതീരാത്ത വിമാനത്താവളത്തില്‍ വായുസേനയുടെ വിമാനമിറക്കിയതിനെ പരിഹസിക്കുന്ന ട്രോളുകള്‍ക്ക് തന്നെയായിരുന്നു ആസ്വാദകരേറെ. ഫെയ്സ്ബുക്കിലും വാട്സാപിലുമായി അവ പറന്നുനടന്നു.
‘ റോഡില്‍ ക്രാഷ് ലാന്‍ഡ് ചെയ്യുന്ന ഒരു കുഞ്ഞുവിമാനം കൊണ്ട് പോലും മലയാളികളെ പറ്റിക്കാമെന്ന് തെളിയിച്ച് ഉമ്മന്‍ചാണ്ടി മാതൃകയായി.’ -അവയിലൊന്ന്.








അങ്ങനെ കണ്ണൂർ വിമാനത്താവളവും യാഥാർത്ഥ്യമായി .ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഓരോരോ നേട്ടങ്ങളെ i???
Posted by PG Dileep on Monday, February 29, 2016
