‘ഉപ്പിലിട്ടത്’ ഹാനികരമെങ്കിലും വില്‍പന ഉഷാര്‍
text_fieldsകോഴിക്കോട്: ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും വിഷകരമായ പദാര്‍ഥങ്ങള്‍ ചേര്‍ത്ത് ഉപ്പിലിട്ടത് എന്ന പേരില്‍ ശരീരത്തിന് ഹാനികരമായ വസ്തുക്കള്‍ കുപ്പികളില്‍ നിറച്ച് വില്‍പന നടത്തുന്നത് തുടരുന്നു. മാങ്ങ, പപ്പായ, കക്കിരി, പേരക്ക, പൈനാപ്പിള്‍ തുടങ്ങിയ ഉല്‍പന്നങ്ങളാണ് ദിവസങ്ങളോളം ജാറുകളില്‍ സൂക്ഷിച്ച് വില്‍ക്കുന്നത്. വൃക്കയുടെ പ്രവര്‍ത്തന പരാജയത്തിലേക്കും കാന്‍സര്‍ അടക്കമുള്ള രോഗങ്ങളിലേക്കും നയിക്കുന്നതാണ് ഇത്തരം ഭക്ഷണ ശീലങ്ങള്‍ എന്ന് ആരോഗ്യ വകുപ്പിലെ വിദഗ്ധര്‍ പറയുന്നു.
മാസങ്ങളോളം സൂക്ഷിച്ച വസ്തുക്കളില്‍ പൂപ്പലും കേടും വരാതിരിക്കാന്‍ പൊട്ടാസ്യം ഡൈക്രോമറ്റ്, സോഡിയം പൊട്ടാസ്യം ഡൈക്രോമറ്റ് എന്നിവക്ക് പുറമെ റീചാര്‍ജ് ബാറ്ററികളില്‍ ഉപയോഗിക്കുന്ന ആസിഡുകള്‍ പോലും ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. രുചിക്കായി മോണോ സോഡിയം ഗ്ളൂക്കോമറ്റ് ( അജിനാമോട്ടോ) അനിയന്ത്രിതമായി ഉപയോഗിക്കുന്നതായും കണ്ടത്തെിയിട്ടുണ്ട്. ഒരു ലിറ്റര്‍ വെള്ളത്തില്‍ 10 മില്ലി.ഗ്രാം എന്ന തോതില്‍ ഉപയോഗിക്കാന്‍ അനുവാദമുണ്ടെങ്കിലും ഇതിന്‍െറ പല ഇരട്ടി അധികമാണ് ഉല്‍പന്നങ്ങളില്‍ ചേര്‍ക്കുന്നത്. ഇത്തരം ലായനികളില്‍ കക്കരി ഒരുമാസം വരെ കേടുകൂടാതെ നില്‍ക്കും.
സ്വാദുമുകുളങ്ങളെ വശീകരിക്കുന്നതിനാല്‍ ഇത്തരം വസ്തുക്കള്‍ ഒരു തവണ ഉപയോഗിച്ചാല്‍ അതിന്‍െറ അടിമയായിത്തീരും. സ്ഥിരം ഉപയോഗം ആമാശയത്തിന്‍െറ ഉള്‍ഭിത്തി ദ്രവിക്കാനും അള്‍സറിനും തുടര്‍ന്ന് കാന്‍സറിനും കാരണമാകും. ദഹനപ്രക്രിയയെയും സാരമായി ബാധിക്കും. പൗഡറായും ലായനിയായും നിര്‍മിക്കുന്ന ഇത്തരം രസവര്‍ധനാ വസ്തുക്കള്‍ പെട്ടിക്കടകളില്‍ പോലും ലഭ്യമാണ്. വിദ്യാര്‍ഥികളും യുവാക്കളുമാണ് ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ ആവശ്യക്കാര്‍. ഇത്തരം വസ്തുക്കള്‍ ഉപയോഗിച്ച് ഭക്ഷണ പദാര്‍ഥങ്ങള്‍ ഉണ്ടാക്കുന്ന സ്ഥാപനങ്ങളും കടകളും ‘ ഈ സ്ഥാപനത്തില്‍ ഭക്ഷ്യ വസ്തുക്കളില്‍ മോണോസോഡിയം ഗ്ളൂട്ടോമറ്റ് ( അജിനാമോട്ടോ) ഉപയോഗിക്കുന്നുണ്ട്, ഈ ഭക്ഷണം ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് നല്‍കാന്‍ പാടില്ല എന്ന് എഴുതിവെക്കാന്‍ നിര്‍ദേശമുണ്ടെങ്കിലും ആരും പാലിക്കുന്നില്ല.
സ്ഥാപനങ്ങള്‍ ആഴ്ചയിലൊരിക്കല്‍ പരിശോധിക്കണമെന്ന നിര്‍ശേമുണ്ടെങ്കിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍െറ ആള്‍ക്ഷാമം കാരണം നടപ്പാവുന്നില്ല. വൃത്തിഹീനമായ വെള്ളത്തിലാണ് ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നത്. ഉപ്പിലിട്ടത് സൂക്ഷിച്ച, അതീവ അപകടകരമായ ലായനി ഗ്ളാസിന് അഞ്ചുരൂപ നിരക്കില്‍ പോലും ചില വിദ്യാലയങ്ങള്‍ക്ക് സമീപം വില്‍ക്കുന്നുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കുന്ന കച്ചവടക്കാര്‍ക്ക് പോലും ഇത്തരം വില്‍പനക്കാര്‍ ഭീഷണിയായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
