Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2016 12:16 AM GMT Updated On
date_range 2016-06-30T05:46:14+05:30കണ്ണൂരില്‍ ബാലവേലക്ക് കൊണ്ടുവന്ന അഞ്ച് പെണ്‍കുട്ടികളെകൂടി രക്ഷപ്പെടുത്തി
text_fieldsകണ്ണൂര്‍: ബാലവേലക്കായി തമിഴ്നാടിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നത്തെിച്ച അഞ്ച് പെണ്‍കുട്ടികളെ കൂടി ശിശുക്ഷേമ സമിതി സ്പെഷല്‍ ഡ്രൈവില്‍ രക്ഷപ്പെടുത്തി. താണ ആനയിടുക്കിലെ വീടുകളില്‍നിന്നാണ്് ബുധനാഴ്ച കുട്ടികളെ കണ്ടത്തെിയതെന്ന് ശിശുക്ഷേമ സമിതി കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ ടി.എ. മാത്യു പറഞ്ഞു. ഇവരെ ചാലാട് മൂകാംബിക ബാലികാ സദനത്തിലേക്ക് മാറ്റി. ഇതോടെ ഈ മാസം കണ്ണൂര്‍ ജില്ലയില്‍ ശിശുക്ഷേമ സമിതി രക്ഷപ്പെടുത്തിയ പെണ്‍കുട്ടികളുടെ എണ്ണം 14 ആയി. ഇവരുടെ പുനരധിവാസവും മറ്റും ശിശുക്ഷേമ സമിതി ഏറ്റെടുക്കും. കുട്ടികളുടെ വിദ്യാഭ്യാസത്തിന് സാക്ഷരതാ മിഷന്‍െറ സഹകരണത്തോടെ ബ്രിഡ്ജ് കോഴ്സ് നടത്തുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.
രക്ഷപ്പെടുത്തിയ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ല. ഇവര്‍ക്ക് വിദ്യാഭ്യാസം നല്‍കുകയാണ് ലക്ഷ്യം. ഇംഗ്ളീഷും മലയാളവും ഉള്‍പ്പെടെ പദ്ധതിയുടെ ഭാഗമായി പഠിപ്പിക്കുമെന്ന് ശിശുക്ഷേമസമിതി ചെയര്‍മാന്‍ പറഞ്ഞു. ബാലവേലക്ക് നിയോഗിക്കുന്ന വീട്ടുടമകള്‍ക്കെതിരെ അപകടകരമായ ജോലി ചെയ്യിപ്പിച്ച വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതായി ടൗണ്‍ പൊലീസ് അറിയിച്ചു.
ശിശുക്ഷേമ സമിതി, ചൈല്‍ഡ് ലൈന്‍, പൊലീസ് എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന സ്പെഷല്‍ ഡ്രൈവ് വരുംദിവസങ്ങളിലും തുടരും. കഴിഞ്ഞ ദിവസം കുട്ടികളെ ഉപയോഗിച്ച് ട്രെയിനില്‍ ഭിക്ഷാടനം നടത്തുകയായിരുന്ന രാജസ്ഥാന്‍ സ്വദേശികളെ നാട്ടിലേക്ക് കയറ്റി വിട്ടിരുന്നു. തുടര്‍ന്നാണ് സ്പെഷല്‍ ഡ്രൈവ് ആരംഭിക്കാന്‍ ശിശുക്ഷേമ സമിതി തീരുമാനിച്ചത്. ബാലവേലയോ കുട്ടികളുമായി ബന്ധപ്പെട്ട മറ്റ് സംഭവങ്ങളോ ശ്രദ്ധയില്‍പെട്ടാല്‍ ചൈല്‍ഡ്ലൈനില്‍ വിവരമറിയിക്കണമെന്ന് സെന്‍റര്‍ കോഓഡിനേറ്റര്‍ വിപിന്‍ അറിയിച്ചു.
Next Story