Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുക്കുപണ്ടം തട്ടിപ്പ്:...

മുക്കുപണ്ടം തട്ടിപ്പ്: കണ്ടത്തെിയത് 5.92 കോടിയുടെ ക്രമക്കേട്

text_fields
bookmark_border
മുക്കുപണ്ടം തട്ടിപ്പ്: കണ്ടത്തെിയത് 5.92 കോടിയുടെ ക്രമക്കേട്
cancel

കാസര്‍കോട്: സഹകരണ ബാങ്കുകളില്‍ മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പ് നടത്തിയത് കണ്ടത്തെിയതിനെ തുടര്‍ന്ന് ജില്ലയിലെ മുഴുവന്‍ സഹകരണ ബാങ്കുകളിലും നടന്നുവന്ന പണ്ടം പരിശോധന പൂര്‍ത്തിയായി. ജില്ലാ ബാങ്ക് ഉള്‍പ്പെടെ 64 സഹകരണ ബാങ്കുകളില്‍ നടത്തിയ പരിശോധനയില്‍ 5.92 കോടി രൂപയുടെ മുക്കുപണ്ടം കണ്ടത്തെി. എട്ട് ബാങ്കുകളിലാണ് ക്രമക്കേടുള്ളത്. ഇവയില്‍  ഏഴിലും മുക്കുപണ്ടമാണ് കണ്ടത്തെിയത്.
നാലു കോടിയിലധികം രൂപയുടെ മുക്കുപണ്ടം കണ്ടത്തെിയ മുട്ടത്തൊടി സര്‍വിസ് സഹകരണ ബാങ്കിലാണ് ഏറ്റവും വലിയ തട്ടിപ്പ് നടന്നത്.  മുട്ടത്തൊടി, പനയാല്‍, ചെമ്മനാട്,  പെരുമ്പള, പിലിക്കോട്, മജിബയല്‍, പെര്‍ഡാല, കുറ്റിക്കോല്‍ എന്നീ ബാങ്കുകളിലാണ് ക്രമക്കേട് കണ്ടത്തെിയത്. കുറ്റിക്കോല്‍ സര്‍വിസ് സഹകരണ ബാങ്കില്‍ ജീവനക്കാര്‍ പരസ്പര ധാരണയോടെ നടത്തിയ സാമ്പത്തിക ക്രമക്കേടാണ് കണ്ടത്തെിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മൂന്നു ബാങ്കുകളിലാണ് പൊലീസ് നടപടിയുണ്ടായിട്ടുള്ളത്. മുട്ടത്തൊടി, പനയാല്‍, പിലിക്കോട് എന്നിവിടങ്ങളിലായി 12 ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസ് അന്വേഷണം തുടരുന്നതിനനുസരിച്ച് ഇടപാടുകാരും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാത്ത ബാങ്കുകളിലെ സെക്രട്ടറിമാര്‍, അപ്രൈസര്‍മാര്‍ എന്നിവരും അന്വേഷണ പരിധിയില്‍ വരും. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത മറ്റു ബാങ്കുകള്‍ക്ക് ജോ. രജിസ്ട്രാര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ക്രിമിനല്‍ കുറ്റമായതിനാലാണ് പൊലീസ് നടപടി ആവശ്യമായി വരുന്നത്. പത്തു ദിവസത്തിനകം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും പൊലീസിന് ആവശ്യമായ തെളിവുകള്‍, രേഖകള്‍, സാക്ഷികള്‍ എന്നിവ നല്‍കണമെന്നും സഹകരണ രജിസ്ട്രാര്‍ ആര്‍ബിട്രേഷന്‍ കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ജോ. രജിസ്ട്രാര്‍ നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
എല്ലാ പാര്‍ട്ടികളുടെയും ഭരണത്തിലുള്ള ബാങ്കുകളില്‍ അഴിമതി  നടന്നിട്ടുണ്ട്. പൊലീസ് കേസ് ഒഴിവാക്കാനുള്ള ശ്രമവും നടന്നേക്കും.  
ജില്ലയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന സഹകരണ രജിസ്ട്രാര്‍ എസ്. ലളിതാംബികക്ക് സമര്‍പ്പിക്കും. എല്ലാ ജില്ലയിലും പരിശോധന നടത്താന്‍ നിര്‍ദേശമുണ്ട്. കാസര്‍കോട്ടെ തട്ടിപ്പിന്‍െറ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചശേഷം അടുത്ത ജില്ലക്ക് നിര്‍ദേശം നല്‍കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:മുക്കുപണ്ടം തട്ടിപ്പ്
Next Story