നികുതി വരുമാനം വർധിപ്പിക്കാന്‍ 12 പുതിയ പദ്ധതികള്‍: തോമസ് ഐസക്
text_fieldsതിരുവനന്തപുരം: നികുതി വെട്ടിപ്പു തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. നികുതി അടക്കുന്നതിന് ഏർപ്പെടുത്തിയ അനാവശ്യ സ്റ്റേകള്‍ ഉടന്‍ ഒഴിവാക്കും. വാളയാറിനെ അഴിമതി വിമുക്തമാക്കും. കാര്യക്ഷമത വർധിപ്പിക്കുക, അഴിമതി തടയുക, ബില്ലുകളടക്കം വാങ്ങുന്ന കാര്യങ്ങളില്‍ ഉപഭോക്താക്കളെ കൂടുതലായി ബോധവല്‍കരിക്കുക തുടങ്ങി നികുതി വരുമാനം വർധിപ്പിക്കാന്‍ 12 പുതിയ പദ്ധതികള്‍ നടപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ബില്‍ അപ് ലോഡിങ്ങിനായി നിയമനിര്‍മാണം നടത്തുന്നതിനായുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. ജി.എസ്.ടി. ബില്ലിനോട് എതിര്‍പ്പില്ല, എന്നാല്‍ ചില ഉത്കണ്ഠകളുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.
ശമ്പളത്തിനും പെന്‍ഷനുമായാണ് വരുമാനത്തിലെ നല്ലൊരു ഭാഗവും ചിലവാകുന്നത്. അതുകൊണ്ടുതന്നെ സേവനങ്ങള്‍ ഒന്നും തന്നെ ഒഴിവാക്കാനാവില്ല. അതിനാല്‍ വരുമാനം വർധിപ്പിക്കാനുള്ള വഴികളും അഴിമതി ഇല്ലാതാക്കാനുമുള്ള പദ്ധതികളാണ് തയാറാക്കേണ്ടതെന്നും ധനമന്ത്രി നിയമസഭാ ചോദ്യോത്തര വേളയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
