Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സദാചാര കൊല: നസീര്‍ രക്തം വാര്‍ന്ന് കിടന്നത് രണ്ടുമണിക്കൂറിലേറെ

text_fields
bookmark_border
സദാചാര കൊല: നസീര്‍ രക്തം വാര്‍ന്ന് കിടന്നത് രണ്ടുമണിക്കൂറിലേറെ
cancel
camera_alt????????????? ????

മലപ്പുറം: സദാചാര ഗുണ്ടാ ആക്രമണത്തിൽ മരിച്ച നസീര്‍ രക്തം വാര്‍ന്ന് കിടന്നത് രണ്ടുമണിക്കൂറിലേറെയെന്ന് പ്രധാന സാക്ഷി മാധ്യമങ്ങളോട് പറഞ്ഞു. മര്‍ദിച്ച് അവശനാക്കിയശേഷമാണ് തന്നെ വിവരമറിയിച്ചത്. വെള്ളം നല്‍കാനോ പരിചരിക്കാനോ ഗുണ്ടകള്‍ അനുവദിച്ചില്ല. അഞ്ചു മണിക്ക് ശേഷമാണ് മരിച്ചനിലയില്‍ ആശുപത്രിയിലെത്തിക്കുന്നതെന്നും കാഴ്ചക്കാരനായി നില്‍ക്കാനേ കഴിഞ്ഞുള്ളുവെന്നും സാക്ഷിയായ ലത്തീഫ് പറഞ്ഞു

മങ്കട കൂട്ടില്‍ കുന്നശ്ശേരി നസീര്‍ ഹുസൈനാണ് (41) നാട്ടുകാരുടെ മര്‍ദനമേറ്റ് മരിച്ചത്. സംഭവത്തിൽ ഏഴ്​ പേ​രെ പൊലീസ് കസ്​റ്റഡിയിലെടുത്തു. പ്രതികളുടെ അറസ്​റ്റ്​ ഇന്ന്​ പൊലീസ്​ രേഖപ്പെടുത്തും. പ്രതികളെ ഉച്ചക്ക്​ ശേഷം പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കും. മുഖ്യ പ്രതികളായ സുഹൈലിനും സക്കീറിനും വേണ്ടി പൊലീസ്​ വയനാട്ടിൽ തെരച്ചിൽ നടത്തിയിരുന്നു.

പുലർച്ചെ നസീറിനെ പ്രദേശത്തെ ഒരു വീട്ടിൽ കണ്ട ചിലർ വാതിൽ പുറത്തുനിന്നു പൂട്ടുകയായിരുന്നു. തുടർന്ന് മറ്റുള്ളവരെ വിവരമറിയിച്ചശേഷം സംഘം ചേർന്ന് വാതിൽ തല്ലിപ്പൊളിച്ച് നസീറിനെ തല്ലിച്ചതക്കുകയായിരുന്നു. നസീറിന്‍റെ ദേഹമാകെ അടിയേറ്റ് ചത‍ഞ്ഞിട്ടുണ്ട്. തലയിൽ ആഴത്തിലുള്ള നാലു മുറിവുകളുണ്ട്. ഇരുകൈകളും തോൾ മുതൽ കൈവിരലുകൾ വരെ അടിച്ചുതകർത്ത നിലയിലാണെന്നും പൊലീസ് പറഞ്ഞു. തുടർച്ചയായി തല ചുവരിൽ ഇടിപ്പിച്ചെന്നു തോന്നിപ്പിക്കുന്ന തരത്തിൽ ചുവരിൽ മുടിയും രക്തവും കട്ടപിടിച്ചിട്ടുണ്ട്.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story