Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വി.എസിന്‍െറ പദവി: ഇന്ന് മന്ത്രിസഭ തീരുമാനിക്കും

text_fields
bookmark_border
  • ഭരണപരിഷ്കരണ കമീഷന്‍ ചെയര്‍മാന്‍ ആയേക്കും
വി.എസിന്‍െറ പദവി: ഇന്ന് മന്ത്രിസഭ തീരുമാനിക്കും
cancel
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്‍െറ പദവി സംബന്ധിച്ച് ബുധനാഴ്ചത്തെ മന്ത്രിസഭായോഗം തീരുമാനമെടുത്തേക്കും. ഭരണ പരിഷ്കരണ കമീഷന്‍ ചെയര്‍മാനായി വി.എസിനെ നിയമിക്കാന്‍ സി.പി.എമ്മിലും എല്‍.ഡി.എഫിലും ധാരണയായി. സി.പി.എം നേതൃത്വം ചൊവ്വാഴ്ച സി.പി.ഐ നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. വി.എസും അനുകൂലമായി പ്രതികരിച്ചു. കേന്ദ്ര നേതൃത്വത്തിന്‍െറ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. അതേസമയം സി.പി.എം സംസ്ഥാന ഘടകത്തില്‍ ഉചിതമായ പദവി വേണമെന്ന വി.എസിന്‍െറ ആവശ്യത്തില്‍ ഉടന്‍ തീരുമാനമെടുക്കാമെന്ന് കേന്ദ്ര നേതൃത്വം ഉറപ്പ് നല്‍കിയതായാണ് സൂചന.

ഭരണ പരിഷ്കരണ കമീഷന്‍ ചെയര്‍മാനായി നിയമിക്കുന്ന സാഹചര്യത്തില്‍, എം.എല്‍.എ പദവി വഹിക്കുന്നതുമൂലം ഉണ്ടായേക്കാവുന്ന നിയമ പ്രശ്നങ്ങളും പരിഗണിച്ചാവും നിയമനം. ആലങ്കാരിക പദവിയല്ല, സി.പി.എം സംസ്ഥാന ഘടകത്തില്‍ ഉചിതമായ പദവി വേണമെന്നാണ് വി.എസ് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ സംസ്ഥാന ഘടകത്തിലെ പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ രൂപവത്കരിച്ച പി.ബി കമീഷന്‍െറ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാത്തതിനാല്‍ സാങ്കേതിക തടസ്സമുണ്ടെന്ന വാദമാണ് സംസ്ഥാന നേതൃത്വം അറിയിച്ചത്. 

മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തിങ്കളാഴ്ച വി.എസുമായി കൂടിയാലോചന നടത്തിയിരുന്നു. ചൊവ്വാഴ്ച ഇവിടെ എത്തിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി രാത്രി വി.എസ് ചര്‍ച്ച നടത്തി. പി.ബി കമീഷന്‍ നടപടിക്രമങ്ങള്‍ ഉള്‍പ്പെടെ ഉടന്‍ പൂര്‍ത്തീകരിക്കാമെന്ന ഉറപ്പാണ് വി.എസിന് ലഭിച്ചിരിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story