Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സദാചാര പൊലീസ് ചമഞ്ഞ് മര്‍ദനം; ഏഴു പേർ കസ്റ്റഡിയിൽ
text_fieldsbookmark_border
മങ്കട: സംശയാസ്പദ സാഹചര്യത്തില്‍ വീട്ടില്‍ കാണപ്പെട്ട യുവാവ് നാട്ടുകാരുടെ മര്‍ദനമേറ്റ് മരിച്ച സംഭവത്തിൽ ഏഴ് പേർ കസ്റ്റഡിയിൽ. പ്രതികളുടെ അറസ്റ്റ് ഇന്ന് പൊലീസ് രേഖപ്പെടുത്തും. പ്രതികളെ ഇന്ന് ഉച്ചക്ക് ശേഷം പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കും. മുഖ്യ പ്രതികളായ സുഹൈയലിനും സക്കീറിനും വേണ്ടി പൊലീസ് വയനാട്ടിൽ തെരച്ചിൽ നടത്തിയിട്ടുണ്ട്.
മങ്കട കൂട്ടില്‍ കുന്നശ്ശേരി നസീര്‍ ഹുസൈനാണ് (41) ഒരു കൂട്ടം യുവാക്കളുടെ അടിയേറ്റ് മരിച്ചത്. മങ്കടക്കടുത്ത് കൂട്ടിലില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. മര്‍ദനത്തില്‍ ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം. സംഭവത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
