ഷുക്കൂര്‍ വധം: എ.ജിയുടെ നിലപാട് പദവിക്ക് കളങ്കം –മുസ്ലിം ലീഗ്
text_fieldsമലപ്പുറം: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണം ശക്തമായി മുന്നോട്ടുപോകുന്നത് അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ അഡ്വക്കറ്റ് ജനറല്‍ പങ്കാളിയായത് വഹിക്കുന്ന പദവിക്ക് കളങ്കമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പ്രസ്താവനയില്‍ പറഞ്ഞു. സി.ബി.ഐ അന്വേഷണത്തെ എന്തിനാണ് പ്രതികള്‍ ഭയപ്പെടുന്നതെന്നും കുറ്റക്കാരല്ളെന്ന് ബോധ്യമുണ്ടെങ്കില്‍ ഏതു രീതിയിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുകയല്ളേ വേണ്ടിയിരുന്നതെന്നും അദ്ദേഹം ചോദിച്ചു.
പ്രതികളെ രക്ഷപ്പെടുത്താനും അന്വേഷണത്തിന് തുരങ്കം വെക്കാനും എ.ജി കോടതിയില്‍ നിലപാട് മാറ്റിയത് പ്രതിഷേധാര്‍ഹമാണ്. ഭരണഘടനാപദവി അലങ്കരിക്കുന്ന എ.ജി സര്‍ക്കാറിന്‍െറ ഗൂഢാലോചനക്ക് ഒരിക്കലും നിന്നുകൊടുക്കരുതായിരുന്നെന്നും മജീദ് കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
