നഴ്സിങ് വിദ്യാര്‍ഥിയുടെ ആത്മഹത്യാശ്രമം: കോളജ് അധികൃതര്‍ക്കെതിരെ കേസ്
text_fieldsപത്തനാപുരം: അടൂര്‍ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ ബി.എസ. സി നഴ്സിങ് വിദ്യാര്‍ഥിനി ആത്മഹത്യാശ്രമം നടത്തിയ സംഭവത്തില്‍ കോളജ് പ്രിന്‍സിപ്പലിനും നാല് അധ്യാപകര്‍ക്കുമെതിരെ പത്തനാപുരം പൊലീസ് കേസെടുത്തു. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് അധ്യാപകരെ കോളജ് മാനേജ്മെന്‍റ് സസ്പെന്‍ഡ് ചെയ്തു. കോളജ് അധികൃതരുടെ തുടര്‍ച്ചയായ ശകാരത്തില്‍ മനംനൊന്താണ് ആത്മഹത്യാശ്രമമെന്ന് ആരോപണമുയര്‍ന്നിരുന്നു.
മൗണ്ട് സിയോണ്‍ കോളജിലെ മൂന്നാം വര്‍ഷ ബി.എസ്. സി നഴ്സിങ് വിദ്യാര്‍ഥിനി കഴിഞ്ഞ ദിവസം വൈകിട്ടാണ് ആത്മഹത്യാശ്രമം നടത്തിയത്. ക്ളിനിക്കല്‍ പരിശീലനത്തിന് പോകാത്തതിന് നടപടിയെടുക്കുമെന്ന് അധ്യാപകര്‍ ഭീഷണിപ്പെടുത്തിയിരുന്നു. കോളജിലത്തെിയ വിദ്യാര്‍ഥിനി അമിത അളവില്‍ ഗുളിക കഴിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
