കൊല്ലം: പരവൂര്‍ വെടിക്കെട്ടപകടം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ജൂലൈ ആദ്യം പരവൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. കേസന്വേഷണത്തിന്‍െറ ഭാഗമായി കലക്ടര്‍ എ. ഷൈനാമോളില്‍നിന്ന് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് മൊഴിയെടുത്തിരുന്നു. അന്വേഷണ സംഘത്തലവന്‍ ക്രൈംബ്രാഞ്ച് എസ്.പി ജി. ശ്രീധരന്‍ കലക്ടറേറ്റിലത്തെിയാണ് വിവരങ്ങള്‍ ശേഖരിച്ചത്.
മത്സര വെടിക്കെട്ടിനോ ആചാര വെടിക്കെട്ടിനോ ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരുന്നില്ളെന്ന് കലക്ടര്‍ അറിയിച്ചു. അനുമതി നിഷേധിച്ച ശേഷം ക്ഷേത്രഭാരവാഹികള്‍ തന്നെ കാണാന്‍ വന്നിട്ടില്ളെന്നും ഒരാള്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നെങ്കിലും ക്ഷേത്രഭാരവാഹിയാണോയെന്ന് അറിയില്ളെന്നും കലക്ടര്‍ മൊഴി നല്‍കി. വെടിക്കെട്ടില്‍ ജില്ലാ ഭരണകൂടത്തിന്‍െറ ഭാഗത്ത് ഒരു വീഴ്ചയും ഉണ്ടായിട്ടില്ളെന്നും സംഭവത്തിന്‍െറ ഉത്തരവാദിത്തം പൊലീസിനാണെന്നും കലക്ടര്‍ ആവര്‍ത്തിച്ചു.
മൃതദേഹം സംസ്കരിക്കാന്‍ നടപടി
കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സംസ്കരിക്കാന്‍ പൊലീസ് നടപടി. തിരിച്ചറിയാത്തതിനെ തുടര്‍ന്ന് രണ്ടര മാസമായി മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇതില്‍നിന്നുള്ള ഡി.എന്‍.എ സാമ്പ്ള്‍ എടുത്തിട്ടുണ്ട്. ചില രേഖകള്‍കൂടി ശേഖരിച്ചശേഷം ഈയാഴ്ചതന്നെ സംസ്കരിക്കാനാണ് നീക്കം. ജില്ലാ ആശുപത്രിയില്‍ 11 ചാക്കില്‍ ശരീരഭാഗങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. ഇതും മറവുചെയ്യും. ശരീരഭാഗങ്ങളുടെ ഡി.എന്‍.എ ശേഖരിക്കാന്‍ തിരുവനന്തപുരം രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൊണ്ടുപോയിരുന്നു.