Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്ളസ് വണ്‍: ആദ്യ അലോട്ട്മെന്‍റില്‍ സ്ഥിരപ്രവേശം നേടിയത് 112899 പേര്‍

text_fields
bookmark_border

തിരുവനന്തപുരം: പ്ളസ് വണ്‍ ഏകജാലക പ്രവേശത്തിന്‍െറ ആദ്യ അലോട്ട്മെന്‍റ് പ്രകാരമുള്ള പ്രവേശ നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ സ്ഥിരപ്രവേശം നേടിയത് 112899 പേര്‍. 99538 പേര്‍ താല്‍ക്കാലിക പ്രവേശവും നേടി.
ആദ്യ ഓപ്ഷനില്‍തന്നെ അലോട്ട്മെന്‍റ് ലഭിച്ചവരാണ് സ്ഥിരംപ്രവേശം നേടിയവരില്‍ ഭൂരിഭാഗവും. ഇഷ്ടപ്പെട്ട സ്കൂളുകളിലും കോംബിനേഷനിലേക്കും അലോട്ട്മെന്‍റ് ലഭിക്കാത്തവരാണ് താല്‍ക്കാലിക പ്രവേശം നേടിയത്.  238491 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ അലോട്ട്മെന്‍റ് നല്‍കിയത്. അലോട്ട്മെന്‍റ് ലഭിച്ചിട്ടും 26054 പേര്‍ പ്രവേശം നേടിയിട്ടില്ല. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറികളില്‍ ആകെയുള്ള മെറിറ്റ് സീറ്റുകള്‍ 288062 ആണ്.
രണ്ടാം അലോട്ട്മെന്‍റിനായി ഇനി അവശേഷിക്കുന്നത് 75625 സീറ്റുകളാണ്.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story