മുക്കുപണ്ടം തട്ടിപ്പ്:അന്വേഷണത്തിനിടെ ജോ. രജിസ്ട്രാറെ സ്ഥലംമാറ്റി
text_fieldsകാസര്‍കോട്: സഹകരണ ബാങ്കുകളിലെ മുക്കുപണ്ടം പണയ തട്ടിപ്പ് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെ കാസര്‍കോട്ടെ സഹകരണ വകുപ്പ് ജോയന്‍റ് രജിസ്ട്രാറെ സ്ഥലം മാറ്റി. വകുപ്പുതല അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന ജോയന്‍റ് രജിസ്ട്രാര്‍ കെ. സുരേന്ദ്രനെ ജില്ലാ സഹകരണ ബാങ്കിന്‍െറ ജോയന്‍റ് രജിസ്ട്രാര്‍ പദവിയിലേക്കാണ് മാറ്റിയത്.
ജില്ലയില്‍ ചുമതലയേറ്റ് മൂന്നുമാസത്തിനകമുണ്ടായ മാറ്റം കോടികളുടെ തിരിമറി കണ്ടത്തെിയ മുക്കുപണ്ടം തട്ടിപ്പ് സംബന്ധിച്ച അന്വേഷണത്തിന്‍െറ തുടര്‍നടപടികളെ ബാധിച്ചേക്കുമെന്ന ആശങ്കയുയര്‍ന്നിട്ടുണ്ട്. മുട്ടത്തൊടി സഹകരണ ബാങ്കില്‍ മുക്കുപണ്ടങ്ങള്‍ പണയപ്പെടുത്തി 4.06 കോടിയുടെ തട്ടിപ്പ് നടത്തിയത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ജില്ലയില്‍ സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പണമിടപാട് സ്ഥാപനങ്ങളിലും ജോയന്‍റ് രജിസ്ട്രാറുടെ നിര്‍ദേശപ്രകാരം പ്രത്യേക സ്ക്വാഡുകള്‍ പരിശോധന നടത്തിവരുകയായിരുന്നു.
ജോയന്‍റ് രജിസ്്രടാര്‍ നിയോഗിച്ച സംഘം നടത്തിയ പരിശോധനയില്‍ തട്ടിപ്പ് കണ്ടത്തെിയതിനെ തുടര്‍ന്നാണ് മുട്ടത്തൊടി ബാങ്ക് അധികൃതര്‍ പൊലീസില്‍ പരാതിപ്പെടാന്‍ തയാറായത്. രാഷ്ട്രീയ പാര്‍ട്ടികളുടെ നിയന്ത്രണത്തിലുള്ള നാല് ബാങ്കുകളിലായി 5.72 കോടി രൂപയുടെ തട്ടിപ്പാണ് ഇതിനകം സഹകരണ വകുപ്പിന് കണ്ടത്തൊനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
