മനുഷ്യത്വം തുണക്കെത്തി; ബസ്സ്റ്റാന്‍ഡില്‍ നിന്ന് അവര്‍ക്ക് മോചനമായി
text_fieldsകല്‍പറ്റ: അഭയാര്‍ഥികളായി അതിര്‍ത്തി കടന്നത്തെിയ അതിഥികള്‍ക്ക് സുരക്ഷിത താവളമൊരുക്കി കല്‍പറ്റയിലെ മനുഷ്യസ്നേഹികള്‍ മാതൃകയായി. ബര്‍മയില്‍ നിന്നത്തെിയ ആറംഗ കുടുംബം കല്‍പറ്റ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് താമസമാക്കിയ ‘മാധ്യമം’ വാര്‍ത്ത കണ്ട് ഇടപെട്ടവരാണ് ഇവരെ വെങ്ങപ്പള്ളിയിലെ പീസ് വില്ളേജിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. നാലു പിഞ്ചു ബാലന്മാരും മാതാപിതാക്കളുമടങ്ങുന്ന കുടുംബം കഴിഞ്ഞ ആറു ദിവസമായി കല്‍പറ്റ ബസ്സ്റ്റാന്‍ഡിലാണ് ജീവിതം തള്ളിനീക്കിയത്. പീപ്ള്‍സ് ഫൗണ്ടേഷന്‍ ഏരിയ കോഓഡിനേറ്റര്‍ പി. അബ്ദുറഹിമാന്‍, എ.സി. അലി, കലവറ മുഹമ്മദ്, സലീം ഫാറൂഖ്, ജലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ബര്‍മീസ് കുടുംബത്തെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്.
സ്റ്റാന്‍ഡിന്‍െറ പിറകില്‍ കനത്ത മഴയിലും തണുപ്പിലും, പായ വിരിച്ച് ബെഡ്ഷീറ്റ് പുതച്ച് ജീവിതം തള്ളിനീക്കുകയായിരുന്നു ബര്‍മക്കാരനായ അബ്ദുസ്സലാമും കുടുംബവും. രാത്രിയില്‍ സാമൂഹിക വിരുദ്ധ ശല്യവും മറ്റും കാരണം ഏറെ ഭീതിയിലായിരുന്നു ഇവര്‍. കഴിഞ്ഞ ദിവസം സലാമിന്‍െറ മൊബൈല്‍ ഫോണും കുട്ടികളുടെ ടാബും ബസ്സ്റ്റാന്‍ഡില്‍നിന്ന് മോഷ്ടിക്കപ്പെട്ടിരുന്നു. ബര്‍മയിലെ മണ്ഡു ജില്ലയിലെ നാഗ്പുര സ്വദേശിയായ സലാമും കുടുംബവും മൂന്നരവര്‍ഷം മുമ്പാണ് ഇന്ത്യയിലത്തെിയത്. 2016 സെപ്റ്റംബര്‍ 10 വരെ ഇന്ത്യയില്‍ തങ്ങാനുള്ള രേഖകള്‍ ഈ കുടുംബത്തിന്‍െറ പക്കലുണ്ട്. കുട്ടികളെ മുട്ടില്‍ വയനാട് മുസ്ലിം ഓര്‍ഫനേജില്‍ ചേര്‍ക്കാനാണ് വയനാട്ടിലേക്ക് വന്നതെന്ന് സലാമും ഭാര്യ റൈഹാനയും പറയുന്നു.
ചില രേഖകള്‍കൂടി കിട്ടിയാല്‍ അതു സാധ്യമാകുമെന്ന പ്രതീക്ഷയിലാണിവര്‍. ബസ്സ്റ്റാന്‍ഡിലെ ഭീതിജനകമായ അന്തരീക്ഷത്തില്‍നിന്ന് സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റാന്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഏറെ നന്ദിയര്‍പ്പിക്കുന്നതായി സലാം ‘മാധ്യമ’ത്തോടു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
