നവകേരളസൃഷ്ടി ലക്ഷ്യമെന്ന് നയപ്രഖ്യാപനം
text_fieldsതിരുവനന്തപുരം: അഴിമതി തടയാന്‍ ഏഴിന പരിപാടികള്‍ നടപ്പാക്കുമെന്നും അഞ്ചു വര്‍ഷംകൊണ്ട് 25 ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്നും ഇടത് സര്‍ക്കാറിന്‍െറ പ്രഥമ നയപ്രഖ്യാപനം. വന്‍കിട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും, റോഡ് വികസനത്തിനടക്കം ഭൂമി ഏറ്റെടുക്കും, ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി നടപ്പാക്കും തുടങ്ങിയ നയങ്ങളും ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം നിയമസഭയില്‍ പ്രഖ്യാപിച്ചു. നവകേരള സൃഷ്ടിയാണ് സര്‍ക്കാറിന്‍െറ അജണ്ടയെന്ന് രണ്ടു മണിക്കൂര്‍ 25 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിനെതിരെ നിശിത വിമര്‍ശം ഉയര്‍ത്തിയ ഗവര്‍ണര്‍, അഴിമതി,സ്വജന പക്ഷപാതം, ജനവിരുദ്ധ നയങ്ങള്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമം, മതേതരത്വം ദുര്‍ബലപ്പെടുത്തുന്ന നീക്കങ്ങള്‍ എന്നിവക്ക് എതിരായ പ്രതിഷേധമാണ് തെരഞ്ഞെടുപ്പ് വിധിയെന്ന് വിശേഷിപ്പിച്ചു. മുന്‍സര്‍ക്കാറില്‍നിന്ന് ലഭിച്ച പാരമ്പര്യം ഇരുണ്ടതാണ്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റുന്നതില്‍ ഭയന്ന് പിന്മാറില്ല.എത്ര ഭയാനകമാണെങ്കിലും വെല്ലുവിളികള്‍ അതിജീവിക്കും.സാമൂഹിക-സാമ്പത്തിക പുരോഗതിയുടെ മുന്‍നിരയില്‍ കേരളത്തെ എത്തിക്കാന്‍ ശ്രമിക്കുമെന്നും നയപ്രഖ്യാപനം പറയുന്നു.
മദ്യ ഉപഭോഗത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന് ഉദ്ദേശിച്ച ഫലം ലഭിച്ചില്ളെന്നാണ് സര്‍ക്കാര്‍ കാഴ്ചപ്പാട്. മയക്കുമരുന്ന് ഉപയോഗവും ലഭ്യതയും കൂടുകയായിരുന്നു. ഇത് ആശങ്കയുളവാക്കുന്നതാണ്. ഇക്കാര്യത്തില്‍ നയപരമായ നിലപാട് എടുക്കും മുമ്പ് സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുടെയും അഭിപ്രായം കണക്കിലെടുക്കും.
പ്രധാന പ്രഖ്യാപനങ്ങള്‍
പഞ്ചവത്സര പദ്ധതി തുടരും,13ാം പദ്ധതി ഉടന്‍
ജില്ലാതലത്തിലും ഉപജില്ലാതലത്തിലും ജനസമ്പര്‍ക്ക പരിപാടികള്‍ സ്ഥിരമായി. പരാതിയുടെ പുരോഗതി അറിയാന്‍ സംവിധാനം
വന്‍കിട അടിസ്ഥാന സൗകര്യപദ്ധതികള്‍ പൂര്‍ത്തിയാക്കും. പുതിയവ ഏറ്റെടുക്കും
ഐ.ടി-ജൈവ കാര്‍ഷികനയങ്ങള്‍ ഉടന്‍. നെല്ല്, പച്ചക്കറി കൃഷി വ്യാപിപ്പിക്കും
സബ്സിഡി നിരക്കില്‍ റേഷന്‍ ലഭ്യത ഉറപ്പാക്കും
റോഡ് വികസനം അടക്കം വന്‍കിട പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കല്‍ ത്വരിതപ്പെടുത്തും. ന്യായമായ നഷ്ടപരിഹാരം നല്‍കും, ഭൂമി ഉപജീവനത്തിന് ആശ്രയിക്കുന്നവരെ പുനരധിവസിപ്പിക്കും
പട്ടികജാതി–വര്‍ഗ വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താന്‍ നിയമം
തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സൗകര്യങ്ങള്‍ വ്യാപിപ്പിക്കും
തിരുവനന്തപുരം: പട്ടികജാതി-വര്‍ഗ വിഭാഗങ്ങളുടെ പുരോഗതി, വകയിരുത്തുന്ന ഫണ്ടുകളുടെ യഥാവിധിയുള്ള വിനിയോഗം, സംവരണം ലഭ്യമാകല്‍ എന്നിവ ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപനം. വിവാഹസഹായം, വിദ്യാഭ്യാസ ബത്ത, സ്വയംതൊഴില്‍ സബ്സിഡി എന്നിവയുടെ നിരക്ക് വര്‍ധിപ്പിക്കും.
പട്ടികജാതി പെണ്‍കുട്ടികള്‍ക്കായി വാത്സല്യനിധി എന്ന പേരില്‍ പദ്ധതി രൂപവത്കരിക്കും. പട്ടികജാതിക്കാര്‍ക്കിടയിലുള്ള തൊഴില്‍ ലഭ്യതക്കുറവ് പരിഹരിക്കാന്‍ വകുപ്പിന് കീഴിലുള്ള 44 ഐ.ടി.ഐകള്‍ പ്രത്യേക ഫിനിഷിങ് സ്കൂളാക്കി ഉയര്‍ത്തും.
മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളും എസ്.സി-എസ്.ടി ഹോസ്റ്റലുകളും കാര്യക്ഷമമാക്കുന്നതിന് പദ്ധതി.
വനവാസികളായ ഗോത്ര വര്‍ഗക്കാരുടെ വികസനാവകാശം ഉറപ്പിക്കും.
ഗോത്രവര്‍ഗ വിഭാങ്ങളില്‍ ഭവനരഹിതര്‍ക്കും ശിഥിലമായ വീടുകളില്‍ കഴിയുന്നവര്‍ക്കും നിര്‍മാണത്തിനും അറ്റകുറ്റപ്പണിക്കും ധനസഹായം അനുവദിക്കും
ലഭ്യമായ സ്രോതസ്സുള്‍ സംയോജിപ്പിച്ച് എല്ലാ എസ്.എസ്-എസ്.ടി കുടുംബങ്ങള്‍ക്കും വൈദ്യുതിയും കുടിവെള്ളവുമത്തെിക്കും.
എക്കോ ട്രൈബല്‍ ഹാബിറ്റാറ്റുകളുടെ വികസനത്തിന് പ്രത്യേകം പ്രാധാന്യം നല്‍കും.
പണിയര്‍, അടിയര്‍, മലപ്പണ്ടാരം, അരനാടന്‍, മലപ്പുലയന്‍ എന്നീ ഗോത്രവര്‍ഗ വിഭാഗങ്ങള്‍ അഭിമുഖീകരിക്കുന്ന പോഷകാഹാരക്കുറവ്, ദാരിദ്ര്യം എന്നിവ പരിഹരിക്കുന്നതിന് പദ്ധതികള്‍ ആവിഷ്കരിക്കും.
ഓണമടക്കമുള്ള വിശേഷാവസരങ്ങളില്‍ ഈ വിഭാഗങ്ങള്‍ക്ക് ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്യും.
പോഷകാഹാരക്കുറവ് നേരിടുന്ന എല്ലാ സെറ്റ്ല്‍മെന്‍റുകളിലും കമ്യൂണിറ്റി കിച്ചനുകളും ന്യൂട്രീഷ്യന്‍ റീഹാബിലിറ്റേഷന്‍ കേന്ദ്രങ്ങളും ഏര്‍പ്പെടുത്തും.
ഈ വിഭാഗം പെണ്‍കുട്ടികളില്‍ വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ 10ാം തരം കഴിഞ്ഞ ശേഷം മാത്രം പണം ലഭ്യമാക്കുംവിധം നിക്ഷേപ പദ്ധതിയായ ട്രൈബല്‍ ഗേള്‍ ചൈല്‍ഡ് എന്‍ഡോവ്മെന്‍റ് നടപ്പാക്കും.
എല്ലാ ഗോത്ര വിഭാഗങ്ങളിലും ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ അവസരങ്ങള്‍ ഉറപ്പുവരുത്തും.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സൗകര്യങ്ങള്‍ വ്യാപിപ്പിക്കും.
ഗോത്ര വര്‍ഗവിഭാഗം വിദ്യാര്‍ഥികളിലെ കലാകായിക വാസനകള്‍ പ്രോത്സാഹിപ്പിക്കും.
കലാമണ്ഡലം, ഫോക്ലോര്‍ അക്കാദമി, ലളിതകലാ അക്കാദമി എന്നിവയുടെ സഹായത്തോടെ ഗോത്ര വര്‍ഗ സംസ്കാരത്തിലെ വൈവിധ്യവും ആകര്‍ഷണീയതയും വര്‍ധിപ്പിക്കും.
പുതിയ മെഡിക്കല്‍ കോളജുകളെ കുറിച്ച് പരാമര്‍ശമില്ല, രണ്ട് കോളജുകള്‍ എയിംസ് നിലവാരത്തില്‍
സ്കൂള്‍ വിദ്യാഭ്യാസത്തെ അന്താരാഷ്ട്ര നിലവാരത്തിലാക്കും. സര്‍വകലാശാലകളെ മികവിന്‍െറ കേന്ദ്രങ്ങളാക്കും
വളരുന്ന വളര്‍ച്ച മേഖലകളെയും അടിസ്ഥാന സൗകര്യങ്ങളെയും കേന്ദ്രീകരിച്ച് സമ്പദ്വ്യവസ്ഥ പുന$ക്രമീകരിക്കും.
സമ്പൂര്‍ണ സാമൂഹിക സുരക്ഷ ഉറപ്പാക്കും.
പരിസ്ഥിതി സന്തുലനവും ലിംഗസമത്വവും ഉറപ്പാക്കാന്‍ വ്യക്തമായ നിയന്ത്രണം.
നിക്ഷേപം ആകര്‍ഷിക്കാന്‍ നിയമം; കൃഷി പാഠ്യപദ്ധതിയില്‍
കേന്ദ്രസര്‍ക്കാര്‍ ദീര്‍ഘവീക്ഷണമില്ലാതെ വേണ്ടെന്നുവെച്ച പഞ്ചവത്സരപദ്ധതിയുമായി സംസ്ഥാനം മുന്നോട്ടുപോകുമെന്ന് സംസ്ഥാന സര്‍ക്കാറിന്‍െറ നയപ്രഖ്യാപനം.13ാം പദ്ധതി തയാറാക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനം ഉടന്‍ തുടങ്ങുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സ്റ്റേറ്റ് അക്കാദമി ഓണ്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അഡ്മിനിസ്ട്രേഷന്‍ ഒൗദ്യോഗിക സ്ഥിതിവിവരക്കണക്കിന്‍െറ പരിശീലനത്തിനും ഗവേഷണ പഠനങ്ങള്‍ക്കുള്ള മികവിന്‍െറ കേന്ദ്രമായും പ്രവര്‍ത്തിക്കും. ഭൂജല വിഭവ പരിപാലനത്തിനുള്ള സംസ്ഥാനതല ഡിജിറ്റല്‍ ഡാറ്റാ റിപ്പോസിറ്ററി ആയി ജിയോ-ഇന്‍ഫര്‍മാറ്റിക്സ് ലബോറട്ടറിയെ ശക്തിപ്പെടുത്തും.
ഗണ്യമായ തുകകള്‍ ദീര്‍ഘകാലത്തേക്ക് വിശ്വസിച്ച് നിക്ഷേപിക്കാന്‍ സാധിക്കുന്ന തരത്തില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ നിയമംകൊണ്ടുവരും. വിദേശത്തുനിന്ന് വായ്പകള്‍ സമാഹരിക്കാന്‍ കഴിയുംവിധം സംസ്ഥാനത്തെ രണ്ടു ധനകാര്യ സ്ഥാപനങ്ങള്‍ എന്‍.ബി.എഫ്.സികളായി പുന$സംഘടിപ്പിച്ച് സെബിയുടെയും ആര്‍.ബി.ഐയുടെയും ചട്ടങ്ങള്‍ക്കനുസരിച്ച് ക്രമീകരിക്കും. ആറുമാസത്തിനകം ട്രഷറികളില്‍ കോര്‍ ബാങ്കിങ് നടപ്പാക്കും.
സ്കൂള്‍ തല പാഠ്യപദ്ധതിയില്‍ കൃഷി വിഷയമാക്കും. കുട്ടനാട് പാക്കേജിന് പുത്തനുണര്‍വ് നല്‍കും. റബര്‍ ഉള്‍പ്പെടെയുള്ള നാണ്യവിളകളുടെ വിലത്തകര്‍ച്ച പരിഹരിക്കാന്‍ പ്രത്യേക പാക്കേജ് ആവിഷ്കരിക്കും. സംസ്ഥാനത്തെ എല്ലാ കര്‍ഷകര്‍ക്കും സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യും. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഹോര്‍ട്ടികോര്‍പ്പിന്‍െറ വിപണനശാലകള്‍ ആരംഭിക്കും. കര്‍ഷകര്‍ക്ക് നാലുശതമാനം പലിശനിരക്കില്‍ വായ്പ നല്‍കുന്നതിനും അര്‍ഹരായ ചെറുകിട നെല്‍കൃഷിക്കാര്‍ക്കും പച്ചക്കറി കൃഷിക്കാര്‍ക്കും പലിശ രഹിത വായ്പ നല്‍കുന്നതിനും പദ്ധതി ആരംഭിക്കും.
ഇ-ആരോഗ്യ പരിപാടി നടപ്പാക്കും
ആരോഗ്യ സംരക്ഷണത്തിനും രോഗ പ്രതിരോധത്തിനും ഊന്നല്‍ നല്‍കുന്നതിന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളായി പുനര്‍നാമകരണം ചെയ്യും. സാംക്രമിക രോഗങ്ങളെ സംബന്ധിച്ച് സര്‍വേ നടത്തി രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനും പ്രയോജനപ്പെടുത്തും.
താലൂക്ക്, ജില്ലാ ആശുപത്രികളെ യഥാക്രമം സ്പെഷാലിറ്റി, സൂപ്പര്‍ സ്പെഷാലിറ്റി സേവനങ്ങള്‍ നല്‍കുന്ന ആശുപത്രികളാക്കി ഉയര്‍ത്തും. പൗരന്മാരുടെ ആരോഗ്യ വിവരങ്ങള്‍ ശേഖരിച്ച് ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോഡിന് ആധാരമാക്കാന്‍ സാധിക്കുംവിധം സമഗ്ര ഇ-ആരോഗ്യ പരിപാടി നടപ്പാക്കും. വിവിധ ആരോഗ്യ പരിചരണ സൗകര്യങ്ങള്‍ ഏകോപിപ്പിച്ച് സൗജന്യ ചികിത്സാപദ്ധതി നടപ്പാക്കും. സംസ്ഥാനത്തെ എല്ലാവര്‍ക്കും യൂനിവേഴ്സല്‍ പ്രീ-പെയ്ഡ് സ്കീമിന്‍െറ പരിരക്ഷ നല്‍കുന്ന തരത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ സഹകരണത്തോടെ പ്രീ-പേമെന്‍റ് സ്കീം ആവിഷ്കരിക്കും.
ജനഹിതം തേടി പുതിയ മദ്യനയം; യു.ഡി.എഫ് മദ്യനയം ഫലംകണ്ടില്ല
യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയം ഉദ്ദേശിച്ച ഫലം കാണാത്ത സാഹചര്യത്തില്‍ ജനഹിതം തേടി പുതിയ നയം നടപ്പാക്കുമെന്ന് നയപ്രഖ്യാപനം. മദ്യഉപഭോഗത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന് ഉദ്ദേശഫലം കാണാനായില്ല എന്നതാണ് സര്‍ക്കാര്‍ കാഴ്ചപ്പാട്. സംസ്ഥാനത്ത് മദ്യത്തിന്‍െറയും മയക്കുമരുന്നിന്‍െറയും ഉപയോഗത്തിലും ലഭ്യതയിലും വര്‍ധനയുണ്ടാകുന്നു. ഇത് അസ്വസ്ഥതകള്‍ ഉളവാക്കുന്നതായും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു. സര്‍ക്കാര്‍ നയപരമായ നിലപാട് രൂപവത്കരിക്കുന്നതിനുമുമ്പ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം കണക്കിലെടുക്കും. ഇതോടെ നിലവിലെ മദ്യനയത്തില്‍ സമൂലമായ മാറ്റങ്ങളുണ്ടാകുമെന്ന വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്. മദ്യനിരോധമല്ല, മദ്യവര്‍ജനമാണ് തങ്ങളുടെ നയമെന്നാണ് ഇടതുമുന്നണിയുടെ പ്രഖ്യാപിത നിലപാട്. സംസ്ഥാനത്ത് പഞ്ചനക്ഷത്രബാറുകള്‍ ഒഴികെ എല്ലാം പൂട്ടിക്കിടക്കുകയാണ്. ഇതുകൊണ്ട് ഗുണമുണ്ടായില്ളെന്ന് വ്യക്തമാക്കുമ്പോള്‍ ബാറുകള്‍ തുറക്കാനുള്ള സാധ്യതയാണ് മുന്നില്‍തെളിയുന്നത്.
ഐ.ടി നയം രണ്ടുമാസത്തിനകം
സ്റ്റോക് ഹോള്‍ഡര്‍മാരുമായി ആലോചിച്ച് സമഗ്ര ഐ.ടി നയം രണ്ടുമാസത്തിനകം കൊണ്ടുവരും. കോഴിക്കോട് സൈബര്‍ പാര്‍ക്കിന്‍െറ ഒന്നാംഘട്ടം ഇക്കൊല്ലം പൂര്‍ത്തീകരിക്കും. സ്റ്റാര്‍ട്ട്അപ്പുകളുടെ പ്രോത്സാഹനത്തിന് പുതിയ പദ്ധതികള്‍ തുടങ്ങും. ടെക്നോളജി ഇന്നവേഷന്‍ സോണിന്‍െറ മൂന്നാംഘട്ടത്തിന്‍െറ സൗകര്യം 2018ല്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കും.
സയന്‍സ് ആന്‍ഡ് ടെക്നോളജി ഇന്നവേഷന്‍ ആന്‍ഡ് കോമേഴ്സ്യലൈസേഷന്‍ കേരള എന്ന വെര്‍ച്വല്‍ പ്ളാറ്റ്ഫോം സ്ഥാപിച്ച് അതിലൂടെ വികസിപ്പിച്ചെടുക്കുന്ന ആശയങ്ങള്‍ പരിശോധിക്കുന്നതിനും പരിഷ്കരിക്കുന്നതിനും കളമശ്ശേരിയിലെ ടെക്നോളജി ഇന്നവേഷന്‍ സോണില്‍ ഭൗതിക പരീക്ഷണശാല സ്ഥാപിക്കും. 2017 മാര്‍ച്ചിനകം തിരുവനന്തപുരം ഐ.ഐ.ഐ.ടി.കെയുടെ റെസിഡന്‍ഷ്യല്‍ കാമ്പസ് തയാറാക്കും.
കണക്റ്റിവിറ്റിക്ക് 2000 കോടിയുടെ പദ്ധതി
ഇ-ഓഫിസ് സംവിധാനം സെക്രട്ടേറിയറ്റിലെ മുഴുവന്‍ വകുപ്പുകളിലേക്കും കലക്ടറേറ്റുകളിലേക്കും സബ് കലക്ടറേറ്റുകളിലേക്കും താലൂക്ക് ഓഫിസ്, ലാന്‍ഡ് റവന്യൂ കമീഷണറേറ്റ് എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കും. മറ്റു വകുപ്പുകളില്‍ ആദ്യം ഹെഡ് ഓഫിസിലും തുടര്‍ന്ന് ജില്ലാതല ഓഫിസുകളിലും പദ്ധതി നടപ്പാക്കും. സര്‍ക്കാര്‍ സേവനം മുഴുവന്‍ സമയവും ലഭ്യമാക്കുന്നതിന് ‘എം കേരളം’ എന്ന പേരില്‍ മള്‍ട്ടി മൊബൈല്‍ ആപ്ളിക്കേഷന്‍ തയാറാക്കും. എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും വയേര്‍ഡ് കണക്ടിവിറ്റി ഏര്‍പ്പെടുത്തുന്നതിന് 2000 കോടി ചെലവ് വരുന്ന പദ്ധതി രണ്ടുവര്‍ഷത്തിനകം പൂര്‍ത്തീകരിക്കും. പൊതുജനങ്ങള്‍ക്കായി അടുത്ത മാസത്തിനകം 1000 വൈഫൈ ഹോട്ട് സ്പോട്ടുകള്‍ ലഭ്യമാക്കും.
വികേന്ദ്രീകരണത്തിന്‍െറ രണ്ടാംഘട്ടം തുടങ്ങും
അധികാര വികേന്ദ്രീകരണത്തിന്‍െറ രണ്ടാംഘട്ടം ആരംഭിക്കും. ശുചിത്വം, ജൈവപച്ചക്കറി കൃഷി, പ്രകൃതി വിഭവ പരിപാലനം തുടങ്ങിയവക്ക് ഊന്നല്‍ നല്‍കി ജനകീയാസൂത്രണം വീണ്ടും ആരംഭിക്കും. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്മെന്‍റിനെ കിലയുമായി സംയോജിപ്പിക്കും. കേരള നഗര-ഗ്രാമാസൂത്രണ നിയമത്തിന് പുതിയ രൂപം നല്‍കും. അംഗപരിമിതരുടെയും വയോജനങ്ങളുടെയും അയല്‍ക്കൂട്ടസംഘങ്ങള്‍ രൂപവത്കരിക്കും. 2016 നവംബറിനകം ഗ്രാമങ്ങളിലെയും 2017 മാര്‍ച്ചിനകം നഗരങ്ങളിലെയും എല്ലാ വീടുകള്‍ക്കും തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെ ശുചിത്വ സൗകര്യങ്ങള്‍ നല്‍കുന്ന പദ്ധതി തയാറാക്കും.
വെളിപ്രദേശങ്ങളില്‍ മല വിസര്‍ജ്യമില്ലാത്ത സംസ്ഥാനമാക്കും. പരിസ്ഥിതി സൗഹൃദ സ്വഭാവവും ശീലങ്ങളും പരിപോഷിപ്പിക്കുന്ന പൗരബോധം സൃഷ്ടിക്കാന്‍ സാധിക്കുന്ന ജനകീയപ്രചാരണ പരിപാടി തുടങ്ങും. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് നയം പ്രഖ്യാപിക്കും. നെല്‍കൃഷിയും പച്ചക്കറികൃഷിയും വിപുലീകരിക്കാന്‍ നടപടിയെടുക്കും. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ ചട്ടങ്ങള്‍ കര്‍ശനമാക്കും. പച്ചക്കറികളിലെ വിഷം കണ്ടുപിടിക്കാന്‍ സാങ്കേതിക മാര്‍ഗം സ്വീകരിക്കും.
ഭൂരഹിതര്‍ക്കായി ഫ്ളാഗ്ഷിപ് പ്രോഗ്രാം; മലബാറില്‍ കൈവശഭൂമി പതിച്ചു നല്‍കും
തിരുവനന്തപുരം: ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതിന് സമയബന്ധിത ഫ്ളാഗ്ഷിപ് പ്രോഗ്രാം നടപ്പാക്കും. കേരള ഭൂപരിഷ്കരണ ആക്ടിന് കോട്ടം വരാതെ, റീസര്‍വേയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കും. കൃഷിയോഗ്യമായ തണ്ണീര്‍ത്തടങ്ങളുടെയും നെല്‍പാടങ്ങളുടെയും ഡാറ്റാബാങ്ക് രൂപവത്കരിക്കും. സര്‍ക്കാര്‍ ഭൂമി കൈയേറ്റം തടയാന്‍ ശക്തമായ നടപടികള്‍ നടപ്പാക്കും.
മലബാര്‍ മേഖലയില്‍, ദീര്‍ഘകാലമായി വ്യക്തികളുടെ കൈവശമുള്ള കുറഞ്ഞ വിസ്തീര്‍ണമുള്ള ഭൂമി പതിച്ചുകൊടുക്കും. ശബരിമല മാസ്റ്റര്‍പ്ളാന്‍ ഫലപ്രദമായി നടപ്പാക്കും. പ്ളാസ്റ്റിക്മുക്ത ശബരിമല യാഥാര്‍ഥ്യമാക്കും. കാവുകളും ആല്‍ത്തറകളും സംരക്ഷിക്കും. ദേവസ്വംഭൂമിയുടെ പ്രത്യേകസര്‍വേ നടത്തും. കേരള വാല്യൂ ആഡഡ് ടാക്സ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം മെച്ചപ്പെടുത്തുന്നതിന് ഇ-ഗവേണന്‍സ് സംരംഭങ്ങള്‍ നടപ്പാക്കും. രജിസ്ട്രേഷന്‍ വകുപ്പ് ആധുനികവത്കരിക്കും. കുടിക്കട സര്‍ട്ടിഫിക്കറ്റ് ഒറ്റദിവസംകൊണ്ട് നല്‍കും.
ജനമൈത്രി എക്സൈസ് ഓഫിസുകള്‍
പൊതുജനസഹകരണത്തോടെ ലഹരിവസ്തുക്കളുടെ ഒഴുക്കുതടയാന്‍ ജനമൈത്രി എക്സൈസ് ഓഫിസുകള്‍ സ്ഥാപിക്കും. മയക്കുമരുന്ന് ഉപയോഗം പ്രതിരോധിക്കാന്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ലബോറട്ടറി സ്ഥാപിക്കും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ലഹരി മോചന കേന്ദ്രങ്ങള്‍ സ്ഥാപിക്കും. തൊഴിലാളികള്‍ ധാരാളമുള്ള നിലമ്പൂര്‍,ദേവികുളം ഭാഗങ്ങളില്‍ എന്‍ഫോഴ്സ്മെന്‍റ് പ്രവര്‍ത്തനം ആരംഭിക്കും. മദ്യം, മയക്കുമരുന്ന് ഉപയോഗം തടയാന്‍ പ്രചാരണ പരിപാടികള്‍ വ്യാപകമാക്കും. സ്കൂള്‍, കോളജ്, മയക്കുമരുന്ന് വിരുദ്ധ ക്ളബുകള്‍, കുടുംബശ്രീ, ലൈബ്രറി കൗണ്‍സില്‍, മറ്റ് എന്‍.ജി.ഒകള്‍ എന്നിവയെ ഏകോപിപ്പിച്ചാകും പ്രചാരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക. ലഹരിവസ്തുക്കള്‍ സാമൂഹികവിപത്താണ്. ഇത്തരം വിപത്തുകളുടെ ഉപയോഗം മൂലമുള്ള സാമൂഹിക, സാമ്പത്തിക, ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് വിശദമായ ശാസ്ത്രീയ പഠനം നടത്തും.
സ്ത്രീ സുരക്ഷക്ക് ഏകോപിത പദ്ധതി, നിര്‍ഭയ ഷെല്‍റ്റര്‍ ഹോമുകള്‍ എല്ലാ ജില്ലകളിലും
ആരോഗ്യം, നിയമം, പൊലീസ്ഏജന്‍സികളെ ഏകോപിപ്പിച്ച് സ്ത്രീ സുരക്ഷക്ക് 24 മണിക്കൂര്‍ വണ്‍ സ്റ്റോപ് ക്രൈസിസ് സെന്‍ററുകള്‍ തുടങ്ങും. ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്കായുള്ള നിര്‍ഭയ ഷെല്‍റ്റര്‍ ഹോമുകള്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കും. ഭിന്നലിംഗക്കാര്‍ക്ക് പ്രത്യേകം പദ്ധതി രൂപവത്കരിക്കും.
കെട്ടിടമില്ലാത്ത അങ്കണവാടികള്‍ക്ക് കെട്ടിടം
അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നിവര്‍ക്ക് പരിശീലനം
കുട്ടികളുടെ സുരക്ഷക്കും അവകാശ സംരക്ഷണത്തിനുമായി ബാലസുരക്ഷാ പദ്ധതി
ഗോത്ര മേഖലയിലെ ശിശുമരണങ്ങള്‍ തടയുന്നതിന് ഇടപെടല്‍, ദ്രുതകര്‍മ സേന
തെരുവുകുട്ടികള്‍ക്ക് പ്രത്യേക പദ്ധതി
സര്‍ക്കാറിന്‍െറ എല്ലാ സാമൂഹികക്ഷേമ പദ്ധതികളും ഇരട്ടിപ്പിക്കും
സാമൂഹികനീതിവകുപ്പിലെ നിലവിലെ നയങ്ങള്‍ പുനരവലോകനം ചെയ്യും
വിവിധ സുരക്ഷാ പദ്ധതികള്‍ നിരീക്ഷിക്കുന്നതിന് ‘ഇ-ക്ഷേമ’ സോഫ്റ്റ്വെയറിലൂടെ ഡാറ്റബേസ്
സ്ത്രീകള്‍, കുട്ടികള്‍, അംഗപരിമിതര്‍, വയോജനങ്ങള്‍ എന്നിവര്‍ക്കുള്ള പദ്ധതികള്‍ വിലയിരുത്താന്‍ സോഷ്യല്‍ ഓഡിറ്റ് നടത്തും
നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനെ ദേശീയതല ഇന്‍സ്റ്റിറ്റ്യൂട്ട് ആയി ഉയര്‍ത്തും
അംഗപരിമിതര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ്
അംഗപരിമിതര്‍ക്ക് സംവരണം ചെയ്ത ഒഴിവുകള്‍ നികത്തും
മാനസികവെല്ലുവിളി നേരിടുന്നവരുടെ സംരക്ഷണത്തിന് പ്രത്യേക സംവിധാനം
കുട്ടികളിലെ പഠന വൈകല്യം തുടക്കത്തിലേ കണ്ടുപിടിച്ച് ഭേദപ്പെടുത്താന്‍ സംയോജിത പദ്ധതി
ഏര്‍ലി ഐഡന്‍റിഫിക്കേഷന്‍ ആന്‍ഡ് ഇന്‍റര്‍വെന്‍ഷന്‍ സെന്‍റര്‍ ഫോര്‍ ഡിസെബിലിറ്റീസ് എല്ലാ ജില്ലകളിലും
സീനിയര്‍ സിറ്റിസണ്‍സ് ആക്ട് നടപ്പാക്കുന്നതിന് പ്രത്യേക ട്രൈബ്യൂണല്‍
കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കും
സാമൂഹിക സുരക്ഷാ മിഷന്‍െറ കീഴില്‍ സാമൂഹിക സുരക്ഷാസേന രൂപവത്കരിക്കും
മറവിരോഗമുള്ളവരുടെ സംരക്ഷണത്തിന് ഡിമന്‍ഷ്യകെയര്‍ സെന്‍ററുകള്‍ ആരംഭിക്കും
പകല്‍വീടുകളെ നവീകരിക്കും
പട്ടികജാതി–വര്‍ഗ വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താന്‍ നിയമം; തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സൗകര്യങ്ങള്‍ വ്യാപിപ്പിക്കും
പട്ടികജാതി-വര്‍ഗ വിഭാഗങ്ങളുടെ പുരോഗതി, വകയിരുത്തുന്ന ഫണ്ടുകളുടെ യഥാവിധിയുള്ള വിനിയോഗം, സംവരണം ലഭ്യമാകല്‍ എന്നിവ ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപനം. വിവാഹസഹായം, വിദ്യാഭ്യാസ ബത്ത, സ്വയംതൊഴില്‍ സബ്സിഡി എന്നിവയുടെ നിരക്ക് വര്‍ധിപ്പിക്കും.
പട്ടികജാതി പെണ്‍കുട്ടികള്‍ക്കായി വാത്സല്യനിധി എന്ന പേരില്‍ പദ്ധതി രൂപവത്കരിക്കും. പട്ടികജാതിക്കാര്‍ക്കിടയിലുള്ള തൊഴില്‍ ലഭ്യതക്കുറവ് പരിഹരിക്കാന്‍ വകുപ്പിന് കീഴിലുള്ള 44 ഐ.ടി.ഐകള്‍ പ്രത്യേക ഫിനിഷിങ് സ്കൂളാക്കി ഉയര്‍ത്തും.
മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളും എസ്.സി-എസ്.ടി ഹോസ്റ്റലുകളും കാര്യക്ഷമമാക്കുന്നതിന് പദ്ധതി.
വനവാസികളായ ഗോത്ര വര്‍ഗക്കാരുടെ വികസനാവകാശം ഉറപ്പിക്കും.
ഗോത്രവര്‍ഗ വിഭാങ്ങളില്‍ ഭവനരഹിതര്‍ക്കും ശിഥിലമായ വീടുകളില്‍ കഴിയുന്നവര്‍ക്കും നിര്‍മാണത്തിനും അറ്റകുറ്റപ്പണിക്കും ധനസഹായം അനുവദിക്കും
ലഭ്യമായ സ്രോതസ്സുള്‍ സംയോജിപ്പിച്ച് എല്ലാ എസ്.എസ്-എസ്.ടി കുടുംബങ്ങള്‍ക്കും വൈദ്യുതിയും കുടിവെള്ളവുമത്തെിക്കും.
എക്കോ ട്രൈബല്‍ ഹാബിറ്റാറ്റുകളുടെ വികസനത്തിന് പ്രത്യേകം പ്രാധാന്യം നല്‍കും.
പണിയര്‍, അടിയര്‍, മലപ്പണ്ടാരം, അരനാടന്‍, മലപ്പുലയന്‍ എന്നീ ഗോത്രവര്‍ഗ വിഭാഗങ്ങള്‍ അഭിമുഖീകരിക്കുന്ന പോഷകാഹാരക്കുറവ്, ദാരിദ്ര്യം എന്നിവ പരിഹരിക്കുന്നതിന് പദ്ധതികള്‍ ആവിഷ്കരിക്കും.
ഓണമടക്കമുള്ള വിശേഷാവസരങ്ങളില്‍ ഈ വിഭാഗങ്ങള്‍ക്ക് ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്യും.
പോഷകാഹാരക്കുറവ് നേരിടുന്ന എല്ലാ സെറ്റ്ല്‍മെന്‍റുകളിലും കമ്യൂണിറ്റി കിച്ചനുകളും ന്യൂട്രീഷ്യന്‍ റീഹാബിലിറ്റേഷന്‍ കേന്ദ്രങ്ങളും ഏര്‍പ്പെടുത്തും.
ഈ വിഭാഗം പെണ്‍കുട്ടികളില്‍ വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ 10ാം തരം കഴിഞ്ഞ ശേഷം മാത്രം പണം ലഭ്യമാക്കുംവിധം നിക്ഷേപ പദ്ധതിയായ ട്രൈബല്‍ ഗേള്‍ ചൈല്‍ഡ് എന്‍ഡോവ്മെന്‍റ് നടപ്പാക്കും.
എല്ലാ ഗോത്ര വിഭാഗങ്ങളിലും ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ അവസരങ്ങള്‍ ഉറപ്പുവരുത്തും.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സൗകര്യങ്ങള്‍ വ്യാപിപ്പിക്കും.
ഗോത്ര വര്‍ഗവിഭാഗം വിദ്യാര്‍ഥികളിലെ കലാകായിക വാസനകള്‍ പ്രോത്സാഹിപ്പിക്കും.
കലാമണ്ഡലം, ഫോക്ലോര്‍ അക്കാദമി, ലളിതകലാ അക്കാദമി എന്നിവയുടെ സഹായത്തോടെ ഗോത്ര വര്‍ഗ സംസ്കാരത്തിലെ വൈവിധ്യവും ആകര്‍ഷണീയതയും വര്‍ധിപ്പിക്കും.
പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കും; വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക്
ന്യൂനപക്ഷക്ഷേമം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇതിനായി പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുമെന്നും പ്രഖ്യാപനം. ഹജ്ജ് കമ്മിറ്റികള്‍ക്ക് സ്ഥിരമായി ഗ്രാന്‍റ് അനുവദിക്കുകയും വഖഫ് ബോര്‍ഡിനുള്ള സാമ്പത്തിക സഹായം വര്‍ധിപ്പിക്കുകയും ചെയ്യും.
അന്യാധീനമായ വഖഫ് സ്വത്തുക്കള്‍ വീണ്ടെടുക്കാന്‍ കൂട്ടായ ശ്രമമുണ്ടാകും. വഖഫ് ബോര്‍ഡിനു കീഴില്‍ വരുന്ന തസ്തികകളിലേക്കുള്ള നിയമനം പി.എസ്.സിക്ക് വിടും. മുസ്ലിം സമുദായാംഗങ്ങള്‍ക്കുതന്നെ നിയമനം ലഭിക്കുന്നെന്ന് ഉറപ്പുവരുത്തും.
ന്യൂനപക്ഷങ്ങള്‍ക്ക് ഇ-സാക്ഷരതയും കമ്പ്യൂട്ടര്‍ പരിശീലനവും ലഭ്യമാക്കും.സംസ്ഥാന പിന്നാക്ക വികസന കോര്‍പറേഷന്‍, ക്രിസ്ത്യന്‍ കണ്‍വേര്‍ട്ട്സ് റെക്കമെന്‍റഡ് കമ്മ്യൂണിറ്റികള്‍ക്കുവേണ്ടിയുള്ള സംസ്ഥാന വികസന കോര്‍പറേഷന്‍ എന്നിവ മുഖാന്തരം നല്‍കുന്ന സഹായത്തിന്‍െറ വ്യാപ്തി വര്‍ധിപ്പിക്കുമെന്നും മുന്നാക്ക വിഭാഗ കോര്‍പറേഷന്‍ ആവിഷ്കരിക്കുന്ന പദ്ധതികള്‍ക്ക് മതിയായ ഫണ്ട് ലഭ്യമാക്കുമെന്നും പ്രഖ്യാപനമുണ്ട്.
പ്രവാസികള്‍ക്ക് ബിസിനസ് ഫെസിലിറ്റേഷന്‍ കേന്ദ്രം
പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ ബിസിനസ് ഫെസിലിറ്റേഷന്‍ കേന്ദ്രം സ്ഥാപിക്കും. പ്രവാസികളുടെ സമ്പാദ്യം പ്രയോജനകരമായി വിനിയോഗിക്കുകയാണ് ലക്ഷ്യം. പ്രീ-ഡിപ്പാര്‍ചര്‍ ഓറിയന്‍േറഷന്‍ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുകയും വിദേശത്തുനിന്ന് മടങ്ങിയത്തെുന്നവര്‍ക്ക് പുനരധിവാസം ഉറപ്പാക്കുകയും ചെയ്യും.
കൊല്ലം, വിഴിഞ്ഞം, അഴീക്കല്‍, ബേപ്പൂര്‍ തുറമുഖങ്ങള്‍ വികസിപ്പിക്കും
വിഴിഞ്ഞം തുറമുഖംപദ്ധതി സമയബന്ധിതമായി നടപ്പാക്കുമെന്ന് പ്രഖ്യാപനം. അഴീക്കല്‍ തുറമുഖം വഴി കണ്ടെയ്നര്‍ ചരക്കുനീക്കം ഉടന്‍ ആരംഭിക്കും. കൊല്ലം, വിഴിഞ്ഞം, അഴീക്കല്‍, ബേപ്പൂര്‍ എന്നിവിടങ്ങളിലെ ചെറുതുറമുഖങ്ങള്‍ വികസിപ്പിക്കും.
പുതിയ ഡാം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കും
മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന് നിയമസഭ പാസാക്കിയ പ്രമേയത്തില്‍ ഉറച്ചുനില്‍ക്കുന്നെന്ന് സര്‍ക്കാര്‍. എന്നാല്‍, സുപ്രീംകോടതി വിധികൂടി പരിഗണിച്ച് നിയമവശങ്ങള്‍കൂടി കണക്കിലെടുത്ത് അണക്കെട്ടിന്‍െറ സുരക്ഷ, ബലം, ആയുസ്സ് എന്നിവ സംബന്ധിച്ച് പഠിക്കാന്‍ മികച്ച വിദഗ്ധ സംഘത്തെ നിയമിക്കും. അതോടൊപ്പംതന്നെ സംയോജിത ജലവിഭവ സംരക്ഷണത്തിനും പരിപാലനത്തിനും നദികളുടെ പുനരുജ്ജീവനത്തിലും ശ്രദ്ധ നല്‍കും. നീര്‍ത്തടങ്ങളെ നദീതടങ്ങളിലേക്ക് സംയോജിപ്പിച്ചായിരിക്കും ജലസംരക്ഷണ പരിപാലനം. മറ്റു പ്രഖ്യാപനങ്ങള്‍
പ്രധാന്‍മന്ത്രി കൃഷി സിന്‍ജായി യോജന പ്രകാരം കുളങ്ങളെ ജലസേചന സ്രോതസ്സുകളാക്കി മാറ്റും.
ജലസംരക്ഷണ ഉപാധികളായ റെഗുലേറ്ററുകള്‍, മിനിഡാമുകള്‍, തടയണകള്‍ എന്നിവ അനുയോജ്യമായ സ്ഥലങ്ങളില്‍ നിര്‍മിക്കും.
ഭൂഗര്‍ഭജല പരിപാലത്തിന് അക്വിഫര്‍ മാപ്പിങ്ങും ഭൂഗര്‍ഭജല റീചാര്‍ജും ഉപയോഗിക്കും
ജലാശയങ്ങളിലെ മലിനീകരണം പരിഹരിക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പങ്കാളിത്ത സമീപനം സ്വീകരിക്കും
ജല അതോറിറ്റിയുടെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. ഇവ കമീഷന്‍ ചെയ്യുകവഴി കേരള ജനസംഖ്യയുടെ 60 ശതമാനത്തിനും ശുദ്ധജലം ലഭ്യമാകും.
ഇതരസംസ്ഥാന തൊഴിലാളികളെ തിരിച്ചറിയാന്‍ ‘ആവാസ്’
കേരളത്തിലേക്ക് കുടിയേറുന്ന ഇതരസംസ്ഥാന തൊഴിലാളികളെ തിരിച്ചറിയാനും രജിസ്റ്റര്‍ ചെയ്യാനും നടപടികള്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍. ഇതിന് ‘ആവാസ്’ (എ.എ.ഡബ്ള്യു.എ.ഇസഡ്) എന്ന പദ്ധതി നടപ്പാക്കും. അതോടൊപ്പംതന്നെ കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനും നിയന്ത്രണത്തിനുമായി സമഗ്ര നിയമ നിര്‍മാണം കൊണ്ടുവരും.
കൂടുതല്‍ തൊഴിലാളികളെ ഇ.പി.എഫ്, ഇ.എസ്.ഐ പദ്ധതികളില്‍ കൊണ്ടുവരും
യുവാക്കള്‍ക്ക് ‘പ്ളേസ്മെന്‍റ് ലിങ്ക്ഡ്’ തൊഴിലധിഷ്ഠിത പദ്ധതി ഏര്‍പ്പെടുത്തും
വ്യവസായിക പരിശീലന സ്ഥാപനങ്ങളുടെ സൗകര്യങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും.
ഫാക്ടറികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആരോഗ്യ സേവന പദ്ധതികള്‍ ലഭ്യമാക്കാന്‍ ആരോഗ്യ, വ്യവസായിക ശുചിത്വ സര്‍വേ നടത്തും.
സംരംഭകത്വ അഭിരുചിയുള്ള ഭിന്നശേഷിക്കാര്‍ക്ക് സാമ്പത്തിക സഹായവും പരിശീലനവും നല്‍കാന്‍ ‘വൈകല്യ പദ്ധതി’ ആരംഭിക്കും.
ഫാക്ടറികളിലെ ചട്ടലംഘനം കണ്ടത്തൊനും പരിശോധന നടത്താനും വെബ് എനേബ്ള്‍ഡ് റിസ്ക് വെയ്റ്റഡ് പരിശോധന പദ്ധതികൊണ്ടുവരും.
ലൈറ്റ് മെട്രോ പദ്ധതിയുമായി മുന്നോട്ടുപോകും
തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. ഇതിന്‍െറ അടിയന്തര നടപടിയെന്നനിലയില്‍ തിരുവനന്തപുരത്തെ ശ്രീകാര്യം, ഉള്ളൂര്‍, പട്ടം, തമ്പാനൂര്‍ എന്നിവിടങ്ങളിലെ മേല്‍പാലങ്ങളുടെ ജോലി ഈ വര്‍ഷം ആരംഭിക്കും. പൊതുമരാമത്ത് പ്രവൃത്തികളില്‍ നൂതന രീതി കൈക്കൊള്ളും. പി.ഡബ്ള്യു.ഡി ഏറ്റെടുക്കുന്ന എല്ലാ പുതിയ കെട്ടിട നിര്‍മാണങ്ങളുടെയും രൂപകല്‍പനയില്‍ ഹരിതനയം സ്വീകരിക്കും. റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പ്ളാസ്റ്റിക് ഉപയോഗിക്കും. മറ്റു പ്രഖ്യാപനങ്ങള്‍ ചുവടെ
500 കി.മീ ദൈര്‍ഘ്യമുള്ള റോഡുകള്‍ നവീകരിക്കാന്‍ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബി.പി.സി.എല്‍) ഉല്‍പാദിപ്പിക്കുന്ന എന്‍.ആര്‍.എം.ബി (നാചുറല്‍ റബര്‍ മോഡിഫൈഡ് ബിറ്റുമിന്‍) ഉപയോഗം പ്രോത്സാഹിപ്പിക്കും.
മോട്ടോര്‍ വകുപ്പില്‍ ആധുനീകരണത്തിന് ഊന്നല്‍ നല്‍കും.
കൊച്ചി റെയില്‍ മെട്രോ പദ്ധതിയുടെ വാണിജ്യാടിസ്ഥാനത്തിലെ ആദ്യഘട്ടപ്രവര്‍ത്തനം 2017 ആദ്യ പകുതിയോടെ ആരംഭിക്കും.
സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ പൊതുഗതാഗത സേവനങ്ങളില്‍ ജി.പി.എസ് ട്രാക്കിങ് സിസ്റ്റം സ്ഥാപിക്കും.
റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ സ്കൂള്‍ കുട്ടികളെ പരിശീലിപ്പിക്കാന്‍ റോഡ് സുരക്ഷാ സേന.
വേഗമേറിയതും ആധുനികവുമായ 78 ബോട്ടും 38 പുതിയ ബോട്ടു ജെട്ടി നിര്‍മിച്ചും ജലഗതാഗത പദ്ധതി കൊച്ചിയില്‍ നടപ്പാക്കും.
സി.എന്‍.ജി ബസുകള്‍ കൊണ്ടുവരും
സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ കംപ്രസ്ഡ് നാചുറല്‍ ഗ്യാസ് (സി.എന്‍.ജി) ബസുകള്‍ കൊണ്ടുവരും. അതുപോലെതന്നെ ബാറ്ററികള്‍ ഉപയോഗിച്ച് ഇലക്ട്രിക് ബസുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്‍െറ സാധ്യതയും പരിശോധിക്കും. കൊച്ചി മെട്രോ റെയില്‍പാത കാക്കനാട്ടുവരെ നീട്ടുന്ന ജോലി ഈ വര്‍ഷം ആരംഭിക്കും. കേന്ദ്രസര്‍ക്കാറിനോട് ഇതിന് 2024 കോടി രൂപ ആവശ്യപ്പെടും.
കണ്ണൂരിലെ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് പദ്ധതി 2017ഓടെ പൂര്‍ത്തീകരിക്കും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍െറ മൂന്നാമത്തെ ടെര്‍മിനലില്‍നിന്ന് 2016 സെപ്റ്റംബറോടെ വിമാന സര്‍വിസ് ആ
രംഭിക്കും.
ഉള്‍നാടന്‍ ജലഗതാഗതം വികസിപ്പിക്കും
ഉള്‍നാടന്‍ ജലഗതാഗതം വികസിപ്പിക്കുമെന്ന് സര്‍ക്കാര്‍. ഇതിന്‍െറ ഭാഗമായി വെസ്റ്റ് കോസ്റ്റ് കനാലിനെ തെക്ക് കൊല്ലത്തിനും വടക്ക് കോട്ടപ്പുറത്തിനും അപ്പുറത്തേക്ക് ക്രമാനുഗതമായി നീട്ടാന്‍ നടപടി സ്വീകരിക്കും. വെസ്റ്റ് കോസ്റ്റ് കനാലിന്‍െറ വടകര-മാഹി ഭാഗവും കൊല്ലം-കോവളം ഭാഗവും കൊല്ലംതോട് വീതികൂട്ടല്‍ പൂര്‍ത്തിയാക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.