Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡിഫ്തീരിയ: മലപ്പുറത്ത് ഡോക്ടര്‍മാരുടെ വിദഗ്ധസംഘത്തെ നിയോഗിച്ചു

text_fields
bookmark_border
ഡിഫ്തീരിയ: മലപ്പുറത്ത് ഡോക്ടര്‍മാരുടെ വിദഗ്ധസംഘത്തെ നിയോഗിച്ചു
cancel

തിരുവനന്തപുരം: മലപ്പുറം ജില്ലയിലുണ്ടായ ഡിഫ്തീരിയ രോഗബാധയും മരണവുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്താനും അടിയന്തര പ്രതിരോധ നിയന്ത്രണ നടപടികള്‍ ആരംഭിക്കാനും വിദഗ്ധ സംഘത്തെ നിയോഗിച്ചതായി ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. രമേഷ് അറിയിച്ചു. ആരോഗ്യവകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ഡോ. ജി. സുനില്‍ കുമാറിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുക. പ്രതിരോധ കുത്തിവെപ്പുമായി ബന്ധപ്പെട്ട കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതി സംഘം വിലയിരുത്തും. രോഗബാധിത പ്രദേശങ്ങളില്‍ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും എല്ലാ കുട്ടികള്‍ക്കും പ്രതിരോധ മരുന്നും വാക്സിനും സ്കൂളിലും മദ്റസകളിലും ആശുപത്രികളിലും നല്‍കാനും നിര്‍ദേശിച്ചു. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത  സ്ഥലത്ത് എല്ലാ ദിവസവും മെഡിക്കല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ ഹെല്‍ത്ത് ടീം സന്ദര്‍ശിക്കും.ആറു മുതല്‍ 16 വയസ്സുവരെ ഇമ്യൂണൈസേഷന്‍ എടുക്കാത്ത എല്ലാ കുട്ടികള്‍ക്കും  ഡിഫ്തീരിയക്കെതിരായ ടി.ഡി വാക്സിന്‍ നല്‍കും. ഡിഫ്തീരിയ രോഗബാധ കോണ്ടാക്ടുള്ള എല്ലാ കുട്ടികള്‍ക്കും പ്രതിരോധമായി ആന്‍റിബയോട്ടിക് നല്‍കാനും നിര്‍ദേശിച്ചു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story