ഇത് താന്‍ടാ ‘പൊലീസ്’നായ...
text_fieldsവള്ളിക്കുന്ന്: ബസില്‍ കയറുന്നതിനിടെ യാത്രക്കാരിയുടെ പക്കല്‍ നിന്ന് നഷടപ്പെട്ട ബാഗുമായി തെരുവുനായ പൊലീസ് സ്റ്റേഷനില്‍. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ കഴിയുന്ന തെരുവുനായ പട്ടാമ്പി തിരുവേഗപ്പുറ സ്വദേശിനി പട്ടയില്‍ മനക്കല്‍ ഉമയുടെ വിലപ്പെട്ട രേഖകളും പണവുമടങ്ങിയ ബാഗുമായി സ്റ്റേഷനിലത്തെിയത്. പരാതി നല്‍കാനത്തെിയ ഉമ പരിഭ്രാന്തയായി അപ്പോള്‍ സ്റ്റേഷനിലുണ്ടായിരുന്നു. ഉമയും മകള്‍ ഉമാദേവിയും കാലിക്കറ്റ് സര്‍വകലാശാലയില്‍ വന്ന് തിരിച്ചു പോവുകയായിരുന്നു. ബസില്‍ കയറി ടിക്കറ്റ് എടുക്കാന്‍ നേരത്താണ് പണവും രേഖകളും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതറിഞ്ഞത്. ഉടന്‍ ഇവര്‍ സര്‍വകലാശാലയിലേക്ക് തന്നെ തിരിച്ചുപോയി.
നിരവധി സ്ഥലങ്ങളില്‍ തിരഞ്ഞെങ്കിലും കണ്ടത്തൊന്‍ കഴിഞ്ഞില്ല. ഇത് കണ്ട പരിസരവാസികള്‍ ഏതാനും നാടോടി സ്ത്രീകളെ സംശയത്തിന്‍െറ പേരില്‍ പിടികൂടി കാലിക്കറ്റ് സര്‍വകലാശാല ബസ് സ്റ്റോപ് പരിസരത്തെ ഹോം ഗാര്‍ഡിന് കൈമാറിയിരുന്നു. ഹോം ഗാര്‍ഡ് ഇവരെ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലത്തെിക്കുകയും ചെയ്തു. അപ്പോഴാണ് ഉമയും മകളും ബാഗ് നഷ്ടപ്പെട്ടതായി പരാതിപ്പെടാന്‍ സ്റ്റേഷനിലത്തെിയത്.
നാടോടികളെ പരിശോധിച്ചെങ്കിലും തെളിവൊന്നും ലഭിച്ചില്ല. അങ്ങനെയിരിക്കുമ്പോഴാണ് ഒരു ബാഗ് കടിച്ചെടുത്ത് തെരുവുനായ സ്റ്റേഷനിലേക്ക് കയറി വന്നത്. ബാഗ് നായ സ്റ്റേഷന്‍ മുറ്റത്തിട്ടു. പൊലീസുകാര്‍ പരിശോധിച്ചപ്പോള്‍ അത് ഉമയുടെ നഷ്ടപ്പെട്ട ബാഗ് തന്നെ. അതില്‍ പണവും രേഖകളും സുരക്ഷിതമായിട്ടുണ്ടായിരുന്നു. ബാഗ് അപ്പോള്‍ തന്നെ പൊലീസ് ഉമക്ക് കൈമാറി.
ഹോം ഗാര്‍ഡ് നാടോടികളെയുംകൊണ്ട് ഓട്ടോയില്‍ സ്റ്റേഷനിലേക്ക് വരുമ്പോള്‍ അവര്‍ അടിച്ച് മാറ്റിയ ബാഗ് റോഡിലേക്ക് വലിച്ചെറിഞ്ഞതാകാമെന്ന് സംശയിക്കുന്നു. അപ്പോഴാണ് ‘പൊലീസ് നായ’ അത് വഴി വന്നതും തൊണ്ടി കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലത്തെിച്ചതും. ഏറക്കാലമായി പൊലീസുകാര്‍ നല്‍കുന്ന ഭക്ഷണവും മറ്റും കഴിച്ചാണ് തെരുവ് നായ സ്റ്റേഷന്‍ വളപ്പില്‍ കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
