Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃശൂരിൽ കെ.എസ്​.യു മാർച്ചിൽ സംഘർഷം

text_fields
bookmark_border
തൃശൂരിൽ കെ.എസ്​.യു മാർച്ചിൽ സംഘർഷം
cancel

തൃശൂർ: സി.പി.എമ്മിന്‍റെ സെൽ ഭരണത്തിലും തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ നടത്തിയ പൊലീസ് ലാത്തിച്ചാർജിലും പ്രതിഷേധിച്ച്  കെ.എസ്.യു തൃശൂരിൽ ഐ.ജി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. വിദ്യാർഥികൾ അക്രമാസക്തരായതിനെ തുടർന്ന് പൊലീസ് ലാത്തിച്ചാർജ് ചെയ്തു. ജില്ലാ പ്രസിഡണ്ട് അടക്കമുള്ളവർക്ക് പരിക്കേറ്റു.

രാവിലെ പതിനൊന്നോടെയാണ് കെ.എസ്.യു പ്രവർത്തകർ പ്രകടനമായി ഐ.ജി.ഓഫീസിന് മുന്നിലെത്തിയത്. ഓഫീസിന് നൂറ് മീറ്റർ അകലെയായി അസിസ്റ്റന്‍റ് കമീഷണർ കെ.പി.ജോസിന്‍റെ നേതൃത്വത്തിൽ തടഞ്ഞു. ബാരിക്കേഡ് തകർത്തു് ഓഫീസിലേക്ക് തള്ളിക്കയറാനുള്ള പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു. മാർച്ച് അക്രമത്തിലേക്ക് തിരിഞ്ഞതോടെയാണ് പൊലീസ് ലാത്തിവീശിയത്. ജില്ലാ പ്രസിഡണ്ട് ശോഭാ സുബിൻ അടക്കമുള്ള പത്തോളം പേർക്ക് ലാത്തിവീശലിൽ പരിക്കുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story