സെക്രട്ടേറിയറ്റിലെ പഞ്ചിങ്: സമയം പാലിക്കുന്നത് ചുരുക്കം ജീവനക്കാരെന്ന്
text_fieldsതിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷം ജീവനക്കാരും കൃത്യനിഷ്ഠ പാലിക്കുന്നതില്‍ അലസര്‍. ജീവനക്കാരുടെ ഹാജര്‍ ശേഖരിക്കാനും പ്രവൃത്തി സമയത്ത് ഓഫിസിലുണ്ടെന്ന് ഉറപ്പുവരുത്താനും ഏര്‍പ്പെടുത്തിയ പഞ്ചിങ്, ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. 2013ലാണ് ഇത്തരത്തില്‍ പരിശോധന നടന്നത്. ഇതില്‍ കൃത്യത പാലിക്കുന്നവര്‍ 33.34 ശതമാനംപേര്‍ മാത്രമായിരുന്നു. 68.64 ശതമാനം പേരാണ് അന്ന് പഞ്ച് ചെയ്തിരുന്നത്.
14 ശതമാനം പേര്‍ വൈകി എത്തുന്നു. 11.44 ശതമാനം പേര്‍ നേരത്തേ പോകുന്നു. 4.35 ശതമാനം പേര്‍ താമസിച്ചുവന്ന് നേരത്തേ പോകുന്നവരാണ്. രാവിലെയും വൈകീട്ടും പഞ്ച് ചെയ്യണമെന്നാണ് വ്യവസ്ഥ. ഏതെങ്കിലും ഒരു നേരം മാത്രം പഞ്ച് ചെയ്യുന്നവര്‍ 5.48 ശതമാനമാണ്. 31.39 ശതമാനംപേരുടെ ഹാജരില്ല. ഇവര്‍ അവധിയായിരിക്കും. രാവിലെ 10.15 മുതല്‍ വൈകീട്ട് 5.15 വരെയാണ് സെക്രട്ടേറിയറ്റിലെ പ്രവൃത്തിസമയം. രാവിലെയും വൈകീട്ടും 10 മിനിറ്റ് വീതം ഇളവുണ്ട്. 20 മിനിറ്റ് ഇങ്ങനെ കുറഞ്ഞിട്ടും ദയനീയമാണ് സ്ഥിതി. 2010 ഏപ്രില്‍ ഒന്നിനാണ് പഞ്ചിങ് ഏര്‍പ്പെടുത്തിയത്. അതിനുമുമ്പ് പഞ്ചിങ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
