Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂട്ടിരിക്കുന്നു ഈ...

കൂട്ടിരിക്കുന്നു ഈ ഉമ്മ :കുന്നോളം വേദനകള്‍ക്ക്

text_fields
bookmark_border
കൂട്ടിരിക്കുന്നു ഈ ഉമ്മ :കുന്നോളം വേദനകള്‍ക്ക്
cancel

എടക്കര: പരസഹായമില്ലാതെ ഇളകാന്‍ പോലും കഴിയാത്ത മകന് കൂട്ടിരിക്കുന്നത് രോഗിയായ 66കാരി മാതാവ്. വഴിക്കടവ് പഞ്ചായത്തിലെ മരുത മുണ്ടപ്പൊട്ടി കോളനിയിലെ നെച്ചിക്കാടന്‍ മറിയുമ്മയുടെ മകന്‍ ബഷീറാണ് (32) ദുരിതമനുഭവിക്കുന്നത്. മുണ്ടപ്പൊട്ടി നാലുസെന്‍റ് കോളനിയിലെ തകര്‍ച്ചാഭീഷണി നേരിടുന്ന വീട്ടില്‍ കഴിയുന്ന മറിയുമ്മയുടെയും മകന്‍െറയും ദൈന്യത നേരത്തേ ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മറിയുമ്മയുടെ ഭര്‍ത്താവ് നെച്ചിക്കോടന്‍ മുഹമ്മദ് മരിച്ചിട്ട് ഒരു വര്‍ഷമായി. മുഹമ്മദ് ജീവിച്ചിരിക്കെ അദ്ദേഹത്തിന്‍െറയും മകന്‍െറയും ചികിത്സക്കും നിത്യച്ചെലവിനും വീട്ടുവേല ചെയ്ത് വക കണ്ടത്തെിയിരുന്നത് മറിയുമ്മയായിരുന്നു.

മുഹമ്മദിന്‍െറ മരണത്തോടെ ജീവിതം പാടെ താളംതെറ്റി. സംസാരശേഷിയില്ലാത്ത മകനെ പരിചരിക്കാന്‍ എപ്പോഴും ഒരാള്‍ കൂടെവേണം. ബഷീറിനെ പിടിച്ചുയര്‍ത്താന്‍ പോലും ഇപ്പോള്‍ ഇവര്‍ക്ക് ശേഷിയില്ലാതായി. ഇരുവര്‍ക്കും ലഭിക്കുന്ന ക്ഷേമപെന്‍ഷന്‍ മാത്രമാണ് ആകെ വരുമാനം. നാട്ടുകാര്‍ നല്‍കുന്ന സഹായം കൊണ്ടാണ് ഭക്ഷണസാധനങ്ങള്‍ വാങ്ങുന്നത്. ആശുപത്രിയില്‍ പോകാന്‍പോലും ആംബുലന്‍സും പരസഹായികളും വേണം. നാട്ടുകാര്‍ ‘നെച്ചിക്കാടന്‍ ബഷീര്‍ കുടുംബ സഹായ സമിതി’ രൂപവത്കരിച്ച് എസ്.ബി.ടി ബാങ്കിന്‍െറ എടക്കര ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 67362248896. IFSC: SBTR0000710 ഫോണ്‍: 9744044488, 9447339214.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:basheer malappuram
Next Story