അമിത് ഷാ ഇന്ന് ശിവഗിരിയിലെത്തും
text_fieldsതിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്‍െറ മഹാവിളംബര ശതാബ്ദി ആഘോഷങ്ങളില്‍നിന്ന് ബി.ജെ.പി, എസ്.എന്‍.ഡി.പി നേതാക്കളെ ശിവഗിരി മഠം ഒഴിവാക്കി. ‘നമുക്ക് ജാതിയില്ല’ എന്ന ഗുരു വിളംബരത്തിന്‍െറ ശതാബ്ദി ആഘോഷങ്ങളില്‍നിന്നാണ് ഇവരെ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ഒഴിവാക്കിയത്. ഈ മാസം 26ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നത്. ഗുരുവിന്‍െറ നിലപാടുകള്‍ക്കൊപ്പം നില്‍ക്കുന്നവരെ മാത്രമേ ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ ആഗ്രഹിക്കുന്നുള്ളൂവെന്നും അതുകൊണ്ടാണ് എസ്.എന്‍.ഡി.പി യോഗ നേതാക്കളെയടക്കം പരിപാടിയില്‍നിന്ന് ഒഴിവാക്കിയതെന്നും ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
‘ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത്’ എന്നാണ് ഗുരു പറഞ്ഞിട്ടുള്ളത്. എന്നാല്‍, ജാതി ചോദിക്കണം പറയണമെന്നാണ് യോഗ നേതാക്കളുടെ അഭിപ്രായം. ഇതിനോട് യോജിക്കാന്‍ മഠത്തിന് കഴിയില്ല. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഗുരുവിന്‍െറ പേരും സന്ദേശവും ഉപയോഗിക്കുന്നതിനെയും അനുകൂലിക്കുന്നില്ല. എന്നാല്‍, എസ്.എന്‍.ഡി.പി യോഗത്തിന്‍െറ സാധാരണ പ്രവര്‍ത്തകര്‍ ആഘോഷങ്ങളില്‍ സജീവമായി പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, എസ്.എന്‍.ഡി.പി യോഗവും ശിവഗിരി മഠവും തമ്മിലെ അകല്‍ച്ച പരിഹരിക്കാന്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യാഴാഴ്ച ശിവഗിരിയിലത്തെും. വ്യാഴാഴ്ച നടക്കുന്ന ബി.ജെ.പി സംസ്ഥാന സമിതിയോഗത്തിനായി കേരളത്തിലത്തെുന്ന അദ്ദേഹം ഉച്ചക്ക് 12.45 ഓടെയാണ് മഠത്തിലത്തെുക. തുടര്‍ന്ന് മഠാധികൃതരുമായി ചര്‍ച്ച നടത്തും. എന്നാല്‍, അമിത് ഷാ ശിവഗിരിയിലത്തെുന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമേ ഉള്ളൂവെന്നും മഠത്തിലേക്ക് ആര്‍ക്കും വരാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും സ്വാമി പ്രകാശാനന്ദ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സ്വാമി ഗുരുപ്രസാദ്, കിളിമാനൂര്‍ ചന്ദ്രബാബു, ധന്യാബാബു, ഷാജി വെട്ടൂരാന്‍, കെ. ജയധരന്‍, എ.ആര്‍. വിജയകുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
