ശബരിമല വികസനത്തിന് വനഭൂമി: ദേവസ്വം ബോര്‍ഡ് കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി
text_fieldsതിരുവനന്തപുരം: ശബരിമലയില്‍ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് ആവശ്യമായ വനഭൂമി വിട്ടുകിട്ടുന്നതിനായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ക്ക് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗം അജയ് തറയില്‍ എന്നിവര്‍ നിവേദനം നല്‍കി. ശബരിമലയിലും പരിസരത്തുമായി 500 ഹെക്ടര്‍ വനഭൂമി പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍നിന്ന് വിട്ടുകിട്ടണമെന്നാണ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടത്. വിട്ടുതരുന്ന വനഭൂമിക്ക് കോട്ടംവരാത്ത രീതിയില്‍ നിബിഡ വനമായി സംരക്ഷിക്കാമെന്നും മന്ത്രിയെ അറിയിച്ചു.
ശബരിമലയില്‍ എത്തുന്ന ഭക്തരുടെ എണ്ണത്തില്‍ വര്‍ഷംതോറും 10 മുതല്‍ 15 ശതമാനംവരെ വര്‍ധനയാണുള്ളത്. ഇപ്പോള്‍ ദേവസ്വം ബോര്‍ഡിന്‍െറ അധീനതയിലുള്ള വനഭൂമികൊണ്ട് 25ശതമാനം ഭക്തര്‍ക്കുപോലും മതിയായ സൗകര്യമൊരുക്കാന്‍ കഴിയുന്നില്ളെന്നും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
