Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആദിവാസികളുടെ രക്തം കടത്തല്‍: കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് ഹരജി
text_fieldsbookmark_border
കൊച്ചി: അട്ടപ്പാടി മേഖലയിലെ ആദിവാസി വിഭാഗമായ ചോലനായ്ക്കരുടെ രക്തം ശേഖരിച്ച് വിദേശ മരുന്നുകമ്പനിയിലേക്ക് കടത്തുന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ കോടതി പരിശോധിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹരജി. അട്ടപ്പാടിയിലെ പ്രശ്നങ്ങളില്‍ നേരത്തേ നല്‍കിയ ഹരജിക്കൊപ്പം പരിഗണിക്കാന്‍ പൊതുപ്രവര്‍ത്തകനായ പി.ഡി. ജോസഫാണ് ഉപഹരജി നല്‍കിയിരിക്കുന്നത്. രക്തം കടത്തുന്നുവെന്ന ആരോപണത്തില്‍ മനുഷ്യാവകാശ കമീഷന്‍ അന്വേഷണത്തിന് നിര്‍ദേശിച്ചിരുന്നു. ഇതും അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് അനുവദിച്ച ഫണ്ടിന്‍െറ ദുര്‍വിനിയോഗം സംബന്ധിച്ച വിജിലന്‍സ് അന്വേഷണത്തിന്‍െറ റിപ്പോര്‍ട്ടും പരിശോധിക്കാനാണ് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story