ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളെ കടത്താന്‍ ശ്രമം; യുവാവ് പിടിയില്‍
text_fieldsകോന്നി: കോന്നിയില്‍ ആരംഭിക്കുന്ന സ്വകാര്യ ഹൈപ്പര്‍ മാര്‍ക്കറ്റിലേക്ക് ജോലി തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അറുപതോളം സ്ത്രീകളെ എറണാകുളത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവിനെ കോന്നി എസ്.ഐ വിനോദ്കുമാറിന്‍െറ നേതൃത്വത്തില്‍ പൊലീസ് വലയിലാക്കി. അരുവാപ്പുലം ഊട്ടുപാറ ഈട്ടിവിളയില്‍ വിട്ടീല്‍ നാസറി (25) നെയാണ് കസ്റ്റഡിയിലെടുത്തത്.ജോലി അന്വേഷിച്ച് കോന്നിയിലത്തെിയ യുവതിയെ സമീപിച്ച് രാഹുല്‍ കൃഷ്ണനെന്ന് സ്വയം പരിചയപ്പെടുത്തി ഇയാള്‍ പുതുതായി ആരംഭിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് നിരവധി ഒഴിവുകളുണ്ടെന്ന് പറഞ്ഞു. ഇവരുടെ പരിചയത്തിലുള്ളവര്‍ക്കും അവസരം നല്‍കാമെന്ന് പറഞ്ഞതനുസരിച്ച് കലഞ്ഞൂര്‍, കൂടല്‍, പത്തനാപുരം, അടൂര്‍, തേക്കുതോട്, തണ്ണിത്തോട് മേഖലകളില്‍നിന്ന് അറുപതിലധികം യുവതികള്‍ നാസറിനെ സമീപിച്ചു. ഇവരില്‍നിന്ന് ഫോട്ടോകളും തിരിച്ചറിയല്‍ രേഖകളും കൈക്കലാക്കിയ ഇയാള്‍ കഴിഞ്ഞ ഞായറാഴ്ച കോന്നി വലിയപള്ളിയുടെ സമീപം എത്താന്‍ യുവതികളോട് ആവശ്യപ്പെടുകയായിരുന്നു. ഇവിടെയത്തെിയ യുവതികള്‍ക്ക് സംശയം തോന്നാതിരിക്കാന്‍ എഴുത്തുപരീക്ഷയും നടത്തി. വീട്ടില്‍ ഉപയോഗിക്കുന്ന 60 ഭക്ഷ്യ ഉല്‍പന്നങ്ങളുടെ പേരെഴുതാനായിരുന്നു നിര്‍ദേശം. പരീക്ഷ എഴുതിയ എല്ലാവരും വിജയികളുമായി.
മടങ്ങിപ്പോയ യുവതികളെ മൊബൈല്‍ ഫോണില്‍ വിളിച്ച് ബുധനാഴ്ച എറണാകുളത്ത് കമ്പനിയുടെ പ്രധാനിയുടെ ഇന്‍റര്‍വ്യൂ ഉണ്ടെന്നും ഓരോരുത്തരും കോന്നിയില്‍ എത്തണമെന്നും പറഞ്ഞു. പന്തികേട് തോന്നിയ യുവതികള്‍ ബന്ധുക്കളെ അറിയിച്ച് പത്തനംതിട്ട ആസ്ഥാനമായ സ്ഥാപനത്തിന്‍െറ അധികാരികളെ സമീപിച്ചപ്പോള്‍ ഇന്‍റര്‍വ്യൂ നടത്താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ളെന്ന വിവരം ലഭിച്ചു.
തുടര്‍ന്ന് യുവതികള്‍ കോന്നി പൊലീസ് സ്റ്റേഷനിലത്തെി എസ്.ഐയോട് വിവരങ്ങള്‍ പറയുകയായിരുന്നു. പൊലീസ് നിര്‍ദേശിച്ചതനുസരിച്ച് രാവിലെ കോന്നിയിലത്തെിയ യുവതികള്‍ നാസറുമായി സംസാരിച്ചുകൊണ്ടിരിക്കെ മഫ്തിയിലത്തെിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇയാളില്‍നിന്ന് യുവതികളുടെ ഫോട്ടോ കണ്ടെടുത്തിട്ടുണ്ട്. ഇന്‍റര്‍വ്യൂവിനു പോകുമ്പോള്‍ നിര്‍ബന്ധമായും സാരി ധരിക്കണമെന്നും ബ്ളൗസിന്‍െറ അളവുകള്‍ നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നതും സംശയത്തിന് കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
