പ്രേമിക്ക് വേണം, കരുണ വറ്റാത്തവരുടെ കൈത്താങ്ങ്
text_fieldsപാനൂര്‍: ഇരുവൃക്കകളും തകരാറിലായ ചെണ്ടയാട് നിള്ളങ്ങലിലെ മുടവന്‍ ചാലില്‍ പ്രേമി കരുണ വറ്റാത്തവരുടെ സഹായവും കാത്തുകഴിയുകയാണ്. നിര്‍ധന കുടുംബത്തിന്‍െറ ഏക ആശ്രയമായിരുന്നു പ്രേമി. കൂലിവേല ചെയ്തുകിട്ടുന്ന തുക മാത്രമായിരുന്നു കുടുംബത്തിന്‍െറ ഏക വരുമാന മാര്‍ഗം. തലശ്ശേരി സഹകരണ ആശുപത്രി, പരിയാരം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ ചികിത്സ നടത്തി വന്‍ ബാധ്യതയാണ് കുടുംബത്തിന് നേരിടേണ്ടി വന്നത്.
തുടര്‍ ചികിത്സക്ക് പണം കണ്ടത്തൊന്‍ സാധിക്കാത്ത സ്ഥിതിയിലാണ് കുടുംബം. പ്രേമിയുടെ ചികിത്സക്ക് പണം കണ്ടത്തെുന്നതിനായി പി. ചന്ദ്രി ചെയര്‍മാനായും ടി. സുരേന്ദ്രന്‍ കണ്‍വീനറുമായി നാട്ടുകാര്‍ ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. പാനൂര്‍ എസ്.ബി.ടി ശാഖയില്‍ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 67364085393. ഐ.എഫ്.എസ്.സി കോഡ്: SBTR0000636.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
