ശരീരം തളര്‍ന്ന യുവാവ് ദുരിതത്തില്‍
text_fieldsമൂവാറ്റുപുഴ: ഏഴു മാസമായി ശരീരം തളര്‍ന്നുകിടക്കുന്ന നിര്‍ധന യുവാവ് ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. മൂവാറ്റുപുഴ വാളകം കുന്നക്കാല്‍ ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന ചാര്‍ത്താംപറമ്പില്‍ ബാബു (40) ആണ് സഹായം തേടുന്നത്. ചുമട്ടുതൊഴിലാളിയായിരുന്ന ബാബു വളംതല ചുമടായി കൊണ്ടുപോകുമ്പോള്‍ കാലുതെറ്റി വീണ് കഴുത്തിന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് ശരീരം തളര്‍ന്നത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ഏഴു മാസം ചികിത്സിച്ചെങ്കിലും പുരോഗതിയൊന്നുമുണ്ടായില്ല. പരസഹായം കൂടാതെ ഒന്നുംചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ്.
ഭാര്യയും വിദ്യാര്‍ഥികളായ രണ്ടു മക്കളുമുണ്ട്. ബാബുവിനെ നോക്കാനുള്ളതു കൊണ്ട് ഭാര്യ ലിസിക്ക് ജോലിക്ക് പോകാന്‍ സാധിക്കുന്നില്ല. വിദഗ്ധ ചികിത്സ ലഭിച്ചാല്‍ എഴുന്നേറ്റ് ഇരിക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നിത്യവൃത്തിക്കുപോലും ബുദ്ധിമുട്ടുന്ന ഈ കുടുംബത്തെ സഹായിക്കാന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ വാളകം ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 8577 105 10000 21, ഐ.എഫ്.എസ്.സി കോഡ് നമ്പര്‍ B.K.ID 0008577. ഫോണ്‍ 9656585399
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
