ചാവേര്‍ ആക്രമണം: സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് പാത്രിയാര്‍ക്കീസ് ബാവ
text_fieldsകോട്ടയം: ചാവേര്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായ ഭീതിജനകമായ അന്തരീക്ഷത്തിന് അയവുണ്ടായതായും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ. ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് ഡമസ്കസിലുള്ള പാത്രിയാര്‍ക്കീസ് ബാവ ഇക്കാര്യം അറിയിച്ചത്.
ആക്രമണത്തെ അപലപിച്ചും അദ്ദേഹത്തിന്‍െറ ആയുരാരോഗ്യത്തിനായി സഭയുടെ ആശംസകളും പ്രാര്‍ഥനകളും അറിയിച്ചും സന്ദേശം അയച്ചതിനെ തുടര്‍ന്നാണ് ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയും പാത്രിയാര്‍ക്കീസ് ബാവയും തമ്മില്‍ ഫോണില്‍ സംസാരിച്ചത്. ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെങ്കിലും ഭീകരവാദത്തിന് എതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കണമെന്നും സഭാംഗങ്ങളുടെ പിന്തുണയും പ്രാര്‍ഥനക്കും നന്ദി അറിയിക്കുന്നതായി പാത്രിയാര്‍ക്കീസ് ബാവ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
