ശരത് വിഷ്ണുവിന്‍െറ 14ാം റാങ്കിന് പൊന്‍തിളക്കം
text_fieldsപട്ടാമ്പി: കഷ്ടപ്പാടുകളോട് പടപൊരുതി മെഡിക്കല്‍ പ്രവേശപരീക്ഷയില്‍ ശരത് വിഷ്ണു നേടിയ 14ാം റാങ്കിന് തിളക്കമേറെ. കുടുംബത്തിന്‍െറ സാമ്പത്തിക പരാധീനതകളും പരിമിതികളും മറികടന്നാണ് ശരത് വിഷ്ണു വിജയം കൈവരിച്ചത്. ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ വാടാനാംകുറിശ്ശി കര്‍ക്കടകച്ചാലിലെ കല്ലിടുമ്പിലെ ഓലമേഞ്ഞ ഒറ്റമുറി വീട്ടില്‍നിന്ന് പഠിച്ചാണ് ഈ ജയം നേടിയത്.
ക്ഷീരകര്‍ഷകനാണ് പിതാവ് സുധാകരന്‍. ഇദ്ദേഹത്തിന്‍െറ തുച്ഛമായ വരുമാനമാണ് കുടുംബത്തിന്‍െറ ആശ്രയം. വാണിയംകുളം ടി.ആര്‍.കെ.എച്ച്.എസ്.എസില്‍ നിന്ന് പ്ളസ് ടു ജയിച്ച ശരത് കഴിഞ്ഞവര്‍ഷം മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതിയെങ്കിലും 4006 ആയിരുന്നു റാങ്ക്.
ഇതിനുശേഷമാണ് മഞ്ചേരി ഭാഭാ ഇന്‍സ്റ്റിറ്റ്യൂട്ടിലത്തെിയത്. ശരതിന്‍െറ സാമ്പത്തിക സ്ഥിതിയറിഞ്ഞ് ഇന്‍സ്റ്റിറ്റ്യൂട്ട് സൗജന്യ എന്‍ട്രന്‍സ് പരിശീലനത്തിന് അവസരമൊരുക്കി. ഭാഭാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചിട്ടയായ പഠനം മൂലമാണ് തനിക്ക് ഈ വിജയം കൈവരിക്കാന്‍ കഴിഞ്ഞതെന്ന് ശരത് വിഷ്ണു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
