ദേശീയപാത 47 വികസനം: കുതിരാനില്‍ രണ്ടാം തുരങ്ക നിര്‍മാണത്തിന് ഒരുക്കം തുടങ്ങി
text_fieldsതൃശൂര്‍: ദേശീയപാത 47 മണ്ണുത്തി-വടക്കുഞ്ചേരി ആറുവരി പാത വികസനത്തിന്‍െറ ഭാഗമായ കുതിരാനിലെ തുരങ്കനിര്‍മാണത്തില്‍ പുരോഗതി. യന്ത്രം ഉപയോഗിച്ച് പാറ തുരന്നുമാറ്റുന്ന പ്രവൃത്തികള്‍ക്ക് വേഗം കൈവന്നു. മാസം പിന്നിടവേ നിര്‍മാണം തുടങ്ങിയ ടണലില്‍നിന്ന് 28 മീറ്റര്‍ പാറ തുരന്നുമാറ്റി.
ആദ്യതുരങ്കത്തിന്‍െറ വലതുവശത്ത് 20 മീറ്റര്‍ അകലെ നിര്‍മിക്കുന്ന രണ്ടാംതുരങ്കത്തിനായി ഒരുക്കം തുടങ്ങി. ഇതിനായി മണ്ണും കല്ലുകളും നീക്കാന്‍ ആരംഭിച്ചു. കനംകുറഞ്ഞ പാറ പൊട്ടിച്ചുമാറ്റിത്തുടങ്ങി. ജൂണ്‍ അവസാനത്തോടെ പാറ തുരക്കുന്ന യന്ത്രം (ബൂമര്‍) ഉപയോഗിച്ച് രണ്ടാംതുരങ്കത്തില്‍നിന്ന് പാറതുരക്കല്‍ ആരംഭിക്കും. ആദ്യതുരങ്കം 15 മീറ്റര്‍ പിന്നിട്ടതോടെ ഉറപ്പുള്ള പാറയിലേക്കത്തെി. ഇതോടെ ബൂമര്‍ ഉപയോഗിച്ച് വേഗത്തില്‍ പാറ തുരന്നുമാറ്റാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു. ബലക്കുറവുണ്ടായിരുന്ന 15 മീറ്റര്‍ ഉരുക്കുചട്ടകള്‍ ഘടിപ്പിച്ച് കോണ്‍ക്രീറ്റ് മിശ്രിതമുപയോഗിച്ച് ബലപ്പെടുത്തി. ബലമുള്ളയിടത്ത് ഇത് വേണ്ടിവരില്ല.
മഴയത്തെിയതോടെ മലയില്‍നിന്നും പാറക്കുള്ളില്‍നിന്നും ഉറവുണ്ടാകുന്നത് നിര്‍മാണത്തിന് തടസ്സമുണ്ടാക്കുന്നതായി കമ്പനി അധികൃതര്‍ പറഞ്ഞു. കൊങ്കണ്‍പാത നിര്‍മാണത്തിനുണ്ടായിരുന്ന പ്രഗതി കണ്‍സ്ട്രക്ഷന്‍സാണ് തുരങ്കനിര്‍മാണത്തിന്‍െറ കരാര്‍.
ഉറപ്പുള്ള പാറയത്തെിയതോടെ നിര്‍മാണം രാത്രിയിലും നടക്കുന്നുണ്ട്. ഇതരസംസ്ഥാനക്കാരുള്‍പ്പെടെ 86 തൊഴിലാളികള്‍ രാപകല്‍ ജോലി ചെയ്യുന്നുണ്ട്. ആദ്യഘട്ടം 2017ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. 14 മീറ്റര്‍ വീതിയില്‍ 10 അടി ഉയരത്തില്‍ 920 മീറ്ററാണ് സമാന്തരമായ രണ്ട് തുരങ്കങ്ങളുടെ ദൂരം. ഇതിനുള്ളില്‍ ഇരുതുരങ്കങ്ങളെയും ബന്ധിപ്പിക്കാനുള്ള അണ്ടര്‍ പാസേജുകൂടി ഉണ്ടാകും. ഏറെനാളായി മുടങ്ങിക്കിടന്ന ദേശീയപാത നിര്‍മാണ പ്രവൃത്തികള്‍ 2014 ഒക്ടോബറിലാണ് ആരംഭിച്ചത്. തുരങ്കനിര്‍മാണവും അന്ന് തുടങ്ങിയിരുന്നു. രണ്ടേകാല്‍ ഏക്കറാണ് തുരങ്കത്തിനായി ഏറ്റെടുത്തത്. പൊട്ടിച്ചെടുക്കുന്ന കല്ലുകള്‍ ദേശീയപാത നിര്‍മാണത്തിനായാണ് ഉപയോഗിക്കുന്നത്. തുരങ്കത്തിലേക്ക് പ്രവേശിക്കാനുള്ള ഫൈ്ള ഓവറുകളുടെ നിര്‍മാണവും ഇതോടൊപ്പം പുരോഗമിക്കുന്നുണ്ട്.
തുരങ്കത്തിന് 150 മീറ്റര്‍ അകലെയാണ് പാലം ആരംഭിക്കുന്നത്. ഇരുപാതകള്‍ക്കുമായി 18 തൂണുകളാണ് നിര്‍മിക്കുന്നത്. ദേശീയപാതയുടെ നിര്‍മാണ കരാറുകാരായ കെ.എം.എ.സിയാണ് ഇത് നിര്‍മിക്കുക. 84 കള്‍വര്‍ട്ടുകളും ഏഴ് അടിപ്പാതകളും രണ്ട് ഫൈ്ള ഓവറുകളും ഉള്‍പ്പെടുന്നതാണ് മണ്ണുത്തി-വടക്കുഞ്ചേരി സെക്ടര്‍ ഉള്‍പ്പെട്ട 30 കി.മീ പാതയുടെ വികസനം. ദേശീയപാതയില്‍ 60 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്ന മേഖലയും ഇതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
