Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുട്ടികളെ ക്രൂരമായി...

കുട്ടികളെ ക്രൂരമായി മര്‍ദിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍

text_fields
bookmark_border
കുട്ടികളെ ക്രൂരമായി മര്‍ദിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍
cancel

തിരുവനന്തപുരം: വലിയതുറയില്‍ സഹോദരങ്ങളെ ക്രൂരമായി മര്‍ദിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. വലിയതുറയിലുള്ള വര്‍ക്ക്ഷോപ്പില്‍ ജോലിചെയ്യുന്ന കണ്ണനാണ് അറസ്റ്റിലായത്. ഒന്‍പതും പതിനൊന്നും വയസ്സുള്ള കുട്ടികളെയാണ് ഇയാള്‍ മര്‍ദിച്ചത്. ഒന്‍പതു വയസ്സുകാരന്‍റെ രണ്ടു കൈയും തല്ലിയൊടിച്ചിരുന്നു. കുട്ടിയെ മൂന്നുതവണ എടുത്തെറിഞ്ഞു, മുഖത്തും പരുക്കേറ്റിരുന്നു. 11 വയസ്സുള്ള പെണ്‍കുട്ടിയേയും ഇയാള്‍ മര്‍ദിച്ചു. 14-ാം തീയതി രാത്രിയായിരുന്നു സംഭവം. തടയാനത്തെിയ മാതാവ് മഞ്ജുവിനും മര്‍ദനമേറ്റിരുന്നു.

അനുസരണക്കേടു കാട്ടിയിട്ടാണ് കുട്ടിയെ അടിച്ചതെന്ന് മഞ്ജു പൊലീസിനോടു പറഞ്ഞിരുന്നത്. എന്നാല്‍ കണ്ണന്‍റെ വിലക്കു ലംഘിച്ച് മഞ്ജു കുട്ടിയെ സ്കൂളില്‍ കൊണ്ടുപോയതാണ് ഇയാളെ പ്രകോപിപ്പിച്ചതെന്ന് സഹോദരി പറഞ്ഞു. വേദന സഹിക്കാനാകാതെ അലറിക്കരഞ്ഞിട്ടും മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നില്ല.  അയല്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tvchild line
Next Story