സിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് പുന:സംഘടിപ്പിച്ചു
text_fieldsനെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാല്‍) ഡയറക്ടര്‍ബോര്‍ഡ് പുന:സംഘടിപ്പിച്ചു. ഭരണമാറ്റത്തെ തുടര്‍ന്നാണ് പുന$സംഘടന. മുന്‍ ഡയറക്ടര്‍ കൂടിയായ എസ്.ശര്‍മ എം.എല്‍.എയെ പരിഗണിച്ചില്ല. മന്ത്രി സ്ഥാനത്തിന് പരിഗണിക്കാത്ത സാഹചര്യത്തില്‍ സിയാല്‍ ഡയറക്ടര്‍ബോര്‍ഡില്‍ പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ജില്ലയില്‍നിന്നും ആര്‍ക്കും തന്നെ പരിഗണന നല്‍കിയിട്ടില്ല.
മുഖ്യമന്ത്രി പിണറായി വിജയനാണ് ചെയര്‍മാന്‍. ഡയറക്ടര്‍ ബോര്‍ഡിലേക്ക് മന്ത്രിമാരായ വി.എസ്. സുനില്‍കുമാര്‍, മാത്യു.ടി.തോമസ്, ചീഫ്സെക്രട്ടറി എസ്.എം. വിജയാനന്ദ് എന്നിവരെയാണ് ഡയറക്ടര്‍ബോര്‍ഡിലെടുത്തിട്ടുള്ളത്. അടുത്ത സിയാല്‍ പൊതുയോഗം കൂടി ഇതിന് അംഗീകാരം നല്‍കണം. സര്‍ക്കാറിന് ഗണ്യമായ ഓഹരിയുള്ളതിനാല്‍ നിയമനം അംഗീകരിക്കപ്പെടും. വി.ജെ. കുര്യന്‍ എം.ഡിയായി തുടരും. കഴിഞ്ഞ എല്‍.ഡി.എഫ് ഭരണത്തില്‍ വി.ജെ. കുര്യനെ മാറ്റി പകരം സര്‍വിസില്‍നിന്നും വിരമിച്ച ഒരാളെ നിയമിക്കുകയും നിയമനങ്ങളില്‍ അഴിമതി അരോപണം ഉയരുകയും ചെയ്തിരുന്നു. വി.ജെ. കുര്യന്‍ തുടര്‍ച്ചയായി വിമാനത്താവളത്തെ ലാഭത്തിലാക്കുകയും ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തെ എം.ഡി സ്ഥാനത്ത് തുടരാന്‍ അനുവദിക്കാന്‍ തീരുമാനിച്ചതെന്ന് അറിയുന്നു. ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ ഡയറക്ടര്‍മാരുടെ ഉപസമിതിയുണ്ടാക്കാറുണ്ട്. കഴിഞ്ഞ ഭരണത്തില്‍ മന്ത്രി കെ.ബാബുവും അതിനുമുമ്പ് എസ്.ശര്‍മയുമായിരിന്നു ഉപസമിതി ചെയര്‍മാന്‍. ജില്ലയില്‍ മന്ത്രിയില്ലാത്ത സാഹചര്യത്തിലാണ് വിമാനത്താവള ഡയറക്ടര്‍ബോര്‍ഡില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള ശര്‍മയെ വീണ്ടും ഉപസമിതി ചെയര്‍മാനാക്കുമെന്ന് കരുതിയിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.