പരാതി നല്‍കാനത്തെിയ സഹോദരങ്ങളെ പൊലീസുകാര്‍ മര്‍ദിച്ചെന്ന്
text_fieldsകൊച്ചി: പരാതി നല്‍കാന്‍ തേവര സ്റ്റേഷനിലത്തെിയ സഹോദരങ്ങളെ പൊലീസ് മര്‍ദിച്ചെന്ന് പൊലീസ് കംപ്ളയ്ന്‍റ് അതോറിറ്റിയില്‍ പരാതി. കടവന്ത്ര സ്വദേശി ആകാന്‍ഷാ പട്ടേല്‍, സിദ്ധാര്‍ഥ് പട്ടേല്‍ എന്നിവരാണ് പരാതി നല്‍കിയത്. കൊച്ചിയില്‍ പാര്‍ട്ടി കഴിഞ്ഞ് വനിതാ സുഹൃത്തിനൊപ്പം ഇരുചക്രവാഹനത്തില്‍ മടങ്ങിയ സിദ്ധാര്‍ഥിനെ റോഡില്‍ തടഞ്ഞുനിര്‍ത്തി പൊലീസ് മര്‍ദിച്ചു. സുഹൃത്തായിരുന്നു വാഹനമോടിച്ചിരുന്നത്. പിന്നിലിരുന്ന സിദ്ധാര്‍ഥിനെ മദ്യപിച്ചിട്ടുണ്ടെന്നാരോപിച്ചായിരുന്നു മര്‍ദനം. ഇതിനെതിരെ പരാതി നല്‍കാന്‍ രാത്രി തന്നെ സഹോദരി ആകാന്‍ഷാക്കൊപ്പം സിദ്ധാര്‍ഥ് തേവര സ്റ്റേഷനിലത്തെി. അവിടെ വെച്ച് പൊലീസ് അസഭ്യം പറഞ്ഞെന്നും കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചെന്നുമാണ് പരാതി. ഗുജറാത്ത് സ്വദേശികളാണ് ഇരുവരും. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊലീസ് കംപ്ളയ്ന്‍റ്സ് അതോറിറ്റിക്ക് ഇവര്‍ പരാതി നല്‍കിയത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു. എന്നാല്‍, സിദ്ധാര്‍ഥും ആകാന്‍ഷായുമാണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചതെന്ന് പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.