പാര്‍ട്ടിയിലെ പങ്ക് ചോദിച്ച് വി.എസ്
text_fieldsന്യൂഡല്‍ഹി: സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തിനത്തെിയ വി.എസ്. അച്യുതാനന്ദനുമായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രത്യേകം കൂടിക്കാഴ്ച നടത്തി. വി.എസിന്‍െറ പദവി പ്രശ്നമായി നില്‍ക്കുന്നതിനിടയിലാണിത്. കാബിനറ്റ് പദവിയോ മറ്റു ആലങ്കാരിക പദവികളോയല്ല വിഷയമെന്നും പാര്‍ട്ടിഘടകത്തില്‍ പ്രവൃത്തിക്കാന്‍ അവസരംലഭിക്കുകയാണ് വേണ്ടതെന്നും വി.എസ് വ്യക്തമാക്കിയെന്നാണ് സൂചന. തന്നെ സ്ഥാനമോഹിയാക്കി ചിത്രീകരിച്ചതിലുള്ള പ്രയാസവും വി.എസ് അറിയിച്ചു.
മകന്‍ അരുണ്‍ കുമാറിനൊപ്പമാണ് വി.എസ്. അച്യുതാനന്ദന്‍ ഡല്‍ഹിയിലത്തെിയത്. പാര്‍ട്ടിഘടകത്തില്‍ പ്രവൃത്തിക്കാനുള്ള വി.എസിന്‍െറ താല്‍പര്യത്തിനനുസൃതമായി സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തുന്നതിന് യെച്ചൂരിയും മറ്റും അനുകൂലമാണ്. വി.എസിനെതിരായ പരാതി അന്വേഷിക്കുന്ന പാര്‍ട്ടി കമീഷന്‍െറ പ്രവര്‍ത്തനം അവസാനിപ്പിച്ചുവേണം സെക്രട്ടേറിയറ്റില്‍ അംഗത്വം നല്‍കാന്‍. ഇക്കാര്യത്തില്‍ സംസ്ഥാന നേതാക്കളുമായി കൂടിയാലോചിച്ച് വിവരമറിയിക്കാമെന്ന മറുപടിയാണ് യെച്ചൂരി നല്‍കിയിട്ടുള്ളത്.
വി.എസിന്‍െറ കാബിനറ്റ് പദവി സംബന്ധിച്ച ചോദ്യത്തിന് അത് കൂടുതല്‍ ചര്‍ച്ചചെയ്യേണ്ട വിഷയമാണെന്നാണ് ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താലേഖകരുമായുള്ള മുഖാമുഖം പരിപാടിയില്‍ പറഞ്ഞത്. കാബിനറ്റ് പദവി നല്‍കുന്നത് ഖജനാവിന് അധികച്ചെലവാകില്ളേ എന്ന ചോദ്യത്തിന്, ഈ വിഷയം സര്‍ക്കാറിനുമുന്നില്‍ ഇല്ളെന്നായിരുന്നു പിണറായിയുടെ മറുപടി. ഭരണപരിഷ്കരണ കമീഷന്‍ രൂപവത്കരിക്കുന്നതിനെക്കുറിച്ചും ചോദ്യമുയര്‍ന്നു. ഭരണപരിഷ്കരണം വേണ്ടതായിട്ടുണ്ടെങ്കിലും അതിന് കമീഷന്‍ വേണമോയെന്ന കാര്യം പരിശോധിക്കേണ്ടിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിങ്കളാഴ്ച വരെ തുടരുന്ന സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായുണ്ടാക്കിയ സഖ്യത്തെക്കുറിച്ച് വിപുല ചര്‍ച്ചയാണ് നടക്കുന്നത്. കോണ്‍ഗ്രസ് ബന്ധം തള്ളിപ്പറയുന്ന റിപ്പോര്‍ട്ട് പി.ബി, കേന്ദ്രകമ്മിറ്റി യോഗത്തില്‍ വെച്ചു.
സഖ്യം മുന്നോട്ടുകൊണ്ടുപോകണമെന്ന വാശിയോടെയാണ് ബംഗാള്‍ ഘടകം നില്‍ക്കുന്നത്. എന്നാല്‍ സംഭവിച്ചത് നയവ്യതിയാനമാണെങ്കില്‍, അത് തുടര്‍ന്നുകൊണ്ടുപോകുന്നത് പാര്‍ട്ടി കോണ്‍ഗ്രസിന്‍െറ തീരുമാനത്തത്തെന്നെ വെല്ലുവിളിക്കുന്നതാണെന്ന വാദമാണ് പ്രകാശ് കാരാട്ടിന്‍െറ നേതൃത്വത്തില്‍ പി.ബിയിലും ശനിയാഴ്ച ആരംഭിച്ച കേന്ദ്രകമ്മിറ്റി യോഗത്തിലും കേന്ദ്രനേതാക്കള്‍ ഉയര്‍ത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
