Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകറപ്പത്തോട്ടം...

കറപ്പത്തോട്ടം കൈമാറ്റം: വിജിലന്‍സ് അന്വേഷണം തുടങ്ങി

text_fields
bookmark_border

തലശ്ശേരി: തോട്ടമാണെന്ന കാര്യം മറച്ചുവെച്ച് അഞ്ചരക്കണ്ടി കറപ്പത്തോട്ടം കൈമാറ്റം നടത്തിയെന്ന കേസില്‍ വിജിലന്‍സ് സംഘം അന്വേഷണം തുടങ്ങി. ഇതിന്‍െറ ഭാഗമായി വിജിലന്‍സ് എഫ്.ഐ.ആര്‍ വിജിലന്‍സ് സ്പെഷല്‍ കോടതിയില്‍ സമര്‍പ്പിച്ചു.
കഴിഞ്ഞ ദിവസമാണ് കറപ്പത്തോട്ടം കൈമാറ്റത്തില്‍ വന്‍ ക്രമക്കേട് നടന്നതായി കാണിച്ച് വിജിലന്‍സ് തലശ്ശേരി വിജിലന്‍സ് കോടതിയില്‍ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്. ഇതേതുടര്‍ന്ന് ഈമാസം  25നകം എഫ.ഐ.ആര്‍ സമര്‍പ്പിക്കാന്‍  വിജിലന്‍സ് സ്പെഷല്‍ ജഡ്ജി വി. ജയറാം നിര്‍ദേശം നല്‍കിയിരുന്നു.  പയ്യന്നൂര്‍ കോറോം മതിയലത്തെ കെ.വി. പ്രഭാകരന്‍ (63), ചിറ്റാരിപ്പറമ്പ് ചൂണ്ടയില്‍ രാധാലയത്തിലെ കെ. ബാലന്‍ (66), പഴയങ്ങാടി മില്‍റോഡിലെ മുനീറ മന്‍സിലില്‍ അബ്ദുല്‍ ജബ്ബാര്‍ (59), കണ്ണൂര്‍ മുഴത്തടത്തെ അഡ്വ. ടി. നിസാര്‍ അഹമ്മദ് (61), കാപ്പാട് പെരിങ്ങളായി ആനന്ദി ഭവനിലെ എ.പി.എം. ഫല്‍ഗുനന്‍ (64), കൂടാളി കാറക്കാട്ട് ഹൗസിലെ ടി. ഭാസ്കരന്‍ (65), പത്തായക്കുന്ന് ആരതിയിലെ സി.ടി. സരള (55), 2003 മുതല്‍ 2006 വരെയുള്ള കണ്ണൂര്‍, തലശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍മാര്‍, ഇതേ ഓഫിസുകളിലെ ഒരു ഉദ്യോഗസ്ഥന്‍ എന്നിവരെ പ്രതിചേര്‍ത്താണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിട്ടുള്ളത്.  ഇതില്‍ കെ.വി. പ്രഭാകരനും കെ. ബാലനും തോട്ടം കൈമാറ്റം നടക്കുന്ന കാലയളവില്‍ അഞ്ചരക്കണ്ടി സബ് രജിസ്ട്രാര്‍മാരും എ.പി.എം ഫല്‍ഗുനന്‍ അഞ്ചരക്കണ്ടി വില്ളേജ് ഓഫിസറും ടി. ഭാസ്കരന്‍ സ്പെഷല്‍ വില്ളേജ് ഓഫീസറും ആയിരുന്നു. സി.ടി. സരള നിലവില്‍ കണ്ണൂര്‍ കലക്ടറേറ്റില്‍ ജൂനിയര്‍ സൂപ്രണ്ടുമാണ്.
ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, അഴിമതി, വഞ്ചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ വിജിലന്‍സ് ചുമത്തിയത്. കോടതി നിര്‍ദേശപ്രകാരമാണ് വിജിലന്‍സ് ത്വരിതാന്വേഷണം നടത്തിയത്്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karappathottam
Next Story