Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിവരങ്ങള്‍ നല്‍കാതെ...

വിവരങ്ങള്‍ നല്‍കാതെ പൊലീസിന്‍െറ ഒളിച്ചോട്ടം

text_fields
bookmark_border
വിവരങ്ങള്‍ നല്‍കാതെ പൊലീസിന്‍െറ ഒളിച്ചോട്ടം
cancel

കൊച്ചി: ഒരു മൊട്ടുസൂചി മോഷണക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്താല്‍ പോലും വാര്‍ത്താസമ്മേളനം നടത്തി ബഹളം വെക്കാറുള്ള പൊലീസ്, രാജ്യത്തെ ഞെട്ടിച്ച ജിഷ വധക്കേസ് പ്രതിയെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ മറക്കപ്പുറം നിര്‍ത്തി. സ്വാഭാവികമായും ഉയരുന്ന ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയും എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിലെ സംഘവും ഒളിച്ചോടുകയായിരുന്നു. ജിഷ കൊല്ലപ്പെട്ടതുമുതല്‍ മാധ്യമങ്ങളെ ഇരുട്ടില്‍ നിര്‍ത്തിയ പൊലീസ് അവസാനംവരെ അത് തുടര്‍ന്നു. വ്യാഴാഴ്ച പ്രതിയെ അറസ്റ്റ്ചെയ്ത ശേഷം ആലുവ പൊലീസ് ക്ളബില്‍ വാര്‍ത്താസമ്മേളനം നടത്തുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മാധ്യമപ്രവര്‍ത്തകര്‍ എത്രപേരുണ്ടെന്ന് തിരക്കിയശേഷം എല്ലാവര്‍ക്കും ഇരിക്കാന്‍ സൗകര്യമില്ളെന്നും സഹകരിക്കണമെന്നും അഭ്യര്‍ഥിച്ചു. പിന്നീട് പൊലീസ് ക്ളബിന്‍െറ പോര്‍ട്ടിക്കോയില്‍ നിന്ന് തങ്ങളോട് സഹകരിക്കണമെന്നുപറഞ്ഞ് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് ജിഷയുടെ അമ്മ രാജേശ്വരിയെ കാണാന്‍ പോവുകയായിരുന്നു എ.ഡി.ജി.പി.

പ്രതിയെക്കുറിച്ചോ അറസ്റ്റിന്‍െറ മറ്റു വിശദാംശങ്ങളെക്കുറിച്ചോ വിവരം ലഭിക്കാതെ വിഷമിച്ച മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ  വികാരം അറിയിച്ചപ്പോള്‍ പൊലീസ് അപദാനങ്ങള്‍ വാഴ്ത്തുന്ന ഒന്നര പേജുള്ള വാര്‍ത്താക്കുറിപ്പാണ് വിതരണം  ചെയ്തത്. ജിഷ വധം പോലുള്ള കേസില്‍ വാര്‍ത്താസമ്മേളനം നടത്തുകയോ കൂടുതല്‍ വിവരങ്ങള്‍ നല്‍കുകയോ ചെയ്യുന്നത് ശരിയല്ളെന്നും നിയമപ്രശ്നങ്ങള്‍ ഉണ്ടാകുമെന്നുമായിരുന്നു പൊലീസ് നിലപാട്. ഡി.ജി.പി അത് ആവര്‍ത്തിക്കുകയും ചെയ്തു.എന്നാല്‍, വാര്‍ത്താസമ്മേളനത്തിന് പകരം ജനം അറിയാന്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കിയാല്‍ മതിയെന്ന നിലപാടിലും പൊലീസ് എത്തിയില്ല. അറസ്റ്റിലായത് ശരിയായ പ്രതിയല്ളെന്നും പൊലീസ് കെട്ടിച്ചമച്ച കഥയാണെന്നും പ്രചാരണം നടക്കവേ അത്തരം സംശയങ്ങളെ ബലപ്പെടുത്തിയ പൊലീസ് നടപടി ദുരൂഹമായി.

ജിഷയെ പ്രതിക്ക് മുമ്പ് പരിചയമുണ്ടായിരുന്നോ എന്നും തന്നെ അടിക്കുമെന്നുപറഞ്ഞ് ചെരിപ്പ് ഊരി ആംഗ്യം കാണിച്ചതിലെ ദേഷ്യം തീര്‍ക്കാനാണ് ജിഷയുടെ വീട്ടിലേക്ക് പോയതെന്ന് പ്രതി പറഞ്ഞതായ മൊഴിയില്‍ വസ്തുതയുണ്ടോയെന്നും മറ്റുമുള്ള ചോദ്യങ്ങള്‍ക്ക് മറുപടിനല്‍കാന്‍ പൊലീസ് ഒരുക്കമായിരുന്നില്ല. ജിഷയെ ലൈംഗികപീഡനത്തിനുള്ള ശ്രമത്തിനിടെയാണ് കൊലചെയ്തതെന്ന് അന്വേഷണസംഘത്തിലെ ചില ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. എന്നാല്‍, പൊലീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ജിഷയെ ലൈംഗികപീഡനം നടത്തി കൊന്നുവെന്നായിരുന്നു. ഈ പരസ്പര വിരുദ്ധമായ പ്രസ്താവനയില്‍ ഏതാണ് വസ്തുതയെന്നും അന്വേഷിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ പൊലീസ് അനുവദിച്ചില്ല. ജിഷയെ വധിക്കാന്‍ ഉപയോഗിച്ച കത്തി ആദ്യസംഘം കണ്ടെടുത്തെന്ന് അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു. എന്നാല്‍, പ്രതി താമസിച്ചിരുന്ന മുറിയില്‍നിന്ന് വ്യാഴാഴ്ച രാത്രി ‘കൊലക്കത്തി’ കണ്ടെടുത്തു. ഇതാകട്ടെ തൊട്ടടുത്ത പറമ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ട് പൊലീസിനെ അറിയിച്ചതായിരുന്നു. മുത്തൂറ്റ് കേസില്‍ ‘എസ്’ കത്തി കണ്ടത്തെിയ പൊലീസ് നടപടിയുടെ മറ്റൊരു പതിപ്പായി ഇത്.ജിഷ കൊല്ലപ്പെട്ടപ്പോള്‍ തലക്കടിയേറ്റ് ഒരു യുവതി മരിച്ചെന്നും ആത്മഹത്യയാണോ എന്ന് സംശയമുണ്ടെന്നുമായിരുന്നു പൊലീസ് പെരുമ്പാവൂരിലെ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.

തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ അന്വേഷണത്തില്‍ നിസ്സംഗത പുലര്‍ത്തിയ പൊലീസ് സംഭവം പുറത്തുവരാതിരിക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്തു. യു.ഡി.എഫ് താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായിരുന്നു അന്ന് അങ്ങനെ ചെയ്തതെന്നായിരുന്നു പൊലീസിനെിതിരെ ഉയര്‍ന്ന ആരോപണം. എന്നാല്‍, ഇപ്പോഴത്തെ പൊലീസ് നടപടി ഏതുതാല്‍പര്യപ്രകാരമാണ് എന്നാണ് ഉയര്‍ന്ന ചോദ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jisha murdeer
Next Story