Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാളകത്തെ അധ്യാപ​ക​െൻറ...

വാളകത്തെ അധ്യാപ​ക​െൻറ സസ്​​പെൻഷൻ റദ്ദാക്കി

text_fields
bookmark_border
വാളകത്തെ അധ്യാപ​ക​െൻറ സസ്​​പെൻഷൻ റദ്ദാക്കി
cancel

കൊട്ടാരക്കര: വാളകം ആക്രമണത്തിൽ പരിക്കേറ്റ അധ്യാപകൻ ആർ. കൃഷ്ണകുമാറിനെ സസ്പെൻഡ് ചെയ്ത സ്കൂൾ മാനേജ്മെന്‍റ് നടപടി റദ്ദാക്കി. വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടാണ് സസ്പെൻഷൻ റദ്ദാക്കിയതെന്നാണ് റിപ്പോർട്ട്.

നേരത്തെ, ബി.എഡ് സർട്ടിഫിക്കെറ്റ് വ്യാജമാണെന്ന് ആരോപിച്ച് വാളകം ആർ.വി.വി.എച്ച്.എസ്.എസ് സ്കൂളിൽ നിന്നും മാനേജരായ ആർ. ബാലകൃഷ്ണപിള്ളയാണ് കൃഷ്ണകുമാറിനെ സസ്പെൻഡ് ചെയ്തത്. ഇതിനെതിരെ അധ്യാപക സംഘടനയായ കെ.എസ്.ടി.എ രംഗത്തുവരികയും ഇത് പ്രതികാര നടപടിയാണെന്ന് ഇതേ സ്കൂളിലെ അധ്യാപികയുമായ ഭാര്യ കെ.ആർ ഗീതയും ആരോപിച്ചിരുന്നു.

സർട്ടിഫിക്കെറ്റ് വ്യാജമാണെന്ന പരാതിയിൽ സ്കൂൾ ഹെഡ്മിസ്ട്രസായിരുന്ന ഗീതയും നിലവിൽ സസ്പെൻഷനിലാണ്.

Show Full Article
TAGS:valakom case 
Next Story