ജോണ്‍ ഫെര്‍ണാണ്ടസ് ആംഗ്ളോ ഇന്ത്യന്‍ പ്രതിനിധിയാകും
text_fieldsമട്ടാഞ്ചേരി: നിയമസഭയിലേക്കുള്ള ആംഗ്ളോ ഇന്ത്യന്‍ പ്രതിനിധിയായി സി.പി.എം എറണാകളം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോണ്‍ ഫെര്‍ണാണ്ടസിനെ പരിഗണിക്കുന്നു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇതുസംബന്ധിച്ച് ധാരണയായി. 1996ലെ ഇടത് സര്‍ക്കാറിലും ജോണ്‍ ഫെര്‍ണാണ്ടസ് ആംഗ്ളോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു. കലൂര്‍ മട്ടമ്മല്‍ തുണ്ടിയില്‍ ലിയോണ്‍ ഫെര്‍ണാണ്ടസിന്‍െറയും മേരി ഫെര്‍ണാണ്ടസിന്‍െറയും മകനായ ജോണ്‍ ഫെര്‍ണാണ്ടസ് ഇടക്കൊച്ചിയിലാണ് താമസിക്കുന്നത്. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയന്റ് സെക്രട്ടറി, ട്രഷറര്‍, കേന്ദ്രകമ്മിറ്റിയംഗം, സി.പി.എം ജില്ലാ കമ്മിറ്റിയംഗം പള്ളുരുത്തി, കൊച്ചി ഏരിയ കമ്മിറ്റി സെക്രട്ടറി എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്‍.പി. ജെസിയാണ് ഭാര്യ. ഋതിക്, അന്ന എന്നിവര്‍ മക്കളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.