Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം: ആർ.എസ്.എസ് പ്രവർത്തകർ കീഴടങ്ങി

text_fields
bookmark_border
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം: ആർ.എസ്.എസ് പ്രവർത്തകർ കീഴടങ്ങി
cancel

പാലക്കാട്: ഒറ്റപ്പാലം കോടതി പരിസരത്ത് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ രണ്ട് ആർ.എസ്.എസ് പ്രവര്‍ത്തകര്‍ കീഴടങ്ങി. ആർ.എസ്.എസ് ജില്ലാ പ്രചാരകരായ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി വിഷ്ണു, സുമേഷ് എന്നിവർ ഷൊർണൂർ പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. വിഷ്ണു ഉൾപ്പെടെ മൂന്നു പേർക്കെതിരെ സംഭവത്തിൽ വധശ്രമത്തിനു പൊലീസ് കേസെടുത്തിരുന്നു.

നെല്ലായിൽ സി.പി.എം–ആർ.എസ്.എസ് സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ആർ.എസ്.എസ് പ്രവർത്തകരുടെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ കോടതി പരിസരത്തുവെച്ചാണ് മാധ്യമപ്രവർത്തകർക്ക് മർദനവും വധഭീഷണിയുമുണ്ടായത്. ആറ് ആർ.എസ്.എസ് പ്രവർത്തകരെ കോടതിയിലേക്ക് കൊണ്ടു പോകുമ്പോഴാണ് പ്രകോപനം കൂടാതെ മൂന്നുപേർ മാധ്യമപ്രവർത്തകനെ കൈയ്യേറ്റം ചെയ്തത്. ഇതു തടയാൻ ചെന്നപ്പോഴാണു മറ്റുള്ളവർ ആക്രമിക്കപ്പെട്ടത്. പൊലീസ് നോക്കിനിൽക്കെയായിരുന്നു സംഭവം.

ഏഷ്യാനെറ്റിലെ ശ്യാംകുമാര്‍, മാതൃഭൂമിയുടെ വി. അനൂപ്, റിപ്പോര്‍ട്ടര്‍ ചാനലിലെ ശ്രീജിത് ശ്രീകുമാര്‍ എന്നീ മാധ്യമപ്രവര്‍ത്തകരെയാണ് പ്രതികള്‍ക്കൊപ്പം വന്ന സംഘം ആക്രമിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തത്.

 

 

 

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story