ശാശ്വതീകാനന്ദയുടെ മരണം: വെള്ളാപ്പള്ളിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് ധര്‍മവേദി പ്രക്ഷോഭത്തിന്
text_fieldsആലപ്പുഴ: സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശ്രീനാരായണ ധര്‍മവേദി പ്രക്ഷോഭത്തിനൊരുങ്ങുന്നു. സ്വാമിയുടെ 14ാം ചരമവാര്‍ഷികദിനമായ ജൂലൈ ഒന്നിന് സെക്രട്ടേറിയറ്റ് നടയിലാണ് സമരമാരംഭിക്കുക. കഴിഞ്ഞ സര്‍ക്കാരറിന്‍െറ കാലത്ത് ശാശ്വതീകാനന്ദയുടെ സഹോദരങ്ങള്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സമഗ്ര അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടു വരണമെന്നാണ് ധര്‍മവേദി ആവശ്യപ്പെടുന്നത്.
കമ്പനി നിയമം ലംഘിച്ചുള്ള എസ്.എന്‍.ഡി.പി യോഗത്തിന്‍െറ പ്രവര്‍ത്തനങ്ങളില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കാന്‍ ബുധനാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന വേദി സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഇരുമുന്നണിക്കുമെതിരെ സ്ഥാനാര്‍ഥികളെ അവതരിപ്പിക്കുകവഴി ബി.ഡി.ജെ.എസ് ഏറ്റെടുത്ത ദൗത്യം സമുദായാംഗങ്ങളെ പരാജയപ്പെടുത്തുക എന്നതായിരുന്നെന്ന് ധര്‍മവേദി വിലയിരുത്തി.
വേദിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്‍െറ ഭാഗമായി താലൂക്ക് സമിതികള്‍ പുന:സംഘടിപ്പിക്കും. ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഡോ. ബിജു രമേശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് ചെയര്‍മാന്‍ കെ.കെ. പുഷ്പാംഗദന്‍ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
