സര്‍ക്കാറിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്ന് കോണ്‍ട്രാക്ടര്‍മാര്‍
text_fieldsആലപ്പുഴ: നിര്‍മാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ 21 നിര്‍ദേശങ്ങള്‍ സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് വര്‍ഗീസ് കണ്ണമ്പള്ളി വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു. അഴിമതിയും കെടുകാര്യസ്ഥതയും ഒഴിവാക്കി നിര്‍മാണപ്രവൃത്തികളുടെ ഗുണമേന്മ ഉയര്‍ത്തുന്നതിനെക്കുറിച്ച് അസോസിയേഷന്‍ ചര്‍ച്ചചെയ്യും.
മറ്റ് ഏജന്‍സികള്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ മുന്‍കൂര്‍ പണം നിക്ഷേപിച്ച് നടത്തിക്കുന്ന പ്രവൃത്തികളെ ലെറ്റര്‍ ക്രഡിറ്റ് പരിധിയില്‍നിന്ന് ഒഴുവാക്കിയ ധനവകുപ്പ് ഉത്തരവ് കാലതാമസം ഒഴിവാക്കുന്നതാണ്.
തീരസംരക്ഷണവുമായി ബന്ധപ്പെട്ട് അറ്റകുറ്റപ്പണി നടത്തിയ കരാറുകാരുടെ പണം കുടിശ്ശികയാണ്. ഇതിനാല്‍ പണി ഏറ്റെടുക്കാന്‍ കരാറുകാര്‍ക്ക് കഴിഞ്ഞിട്ടില്ല. സിമന്‍റ് ഉല്‍പാദകര്‍ സംഘം ചേര്‍ന്ന് ഉല്‍പാദനം കുറക്കുകയും വിപണിയില്‍ കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയുമാണ്. അതിനാല്‍ തമിഴ്നാട് മാതൃകയില്‍ നിയന്ത്രിത വിലക്ക് കേരളത്തിലും സിമന്‍റ് ലഭ്യമാക്കണം. അംഗീകൃത അടങ്കലനുസരിച്ച് പണിചെയ്ത ഒരു കരാറുകാരനെയും സര്‍ക്കാര്‍ ബലിയാടാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
