മൂര്‍ക്കനാട് ഉമൈബ വധം: പ്രതിക്ക് ജീവപര്യന്തം
text_fieldsമഞ്ചേരി: കൊളത്തൂര്‍ മൂര്‍ക്കനാട് ഉമൈബ വധക്കേസില്‍ പ്രതി എടയൂര്‍ മണ്ണത്തുപാറ പുന്നക്കാപറമ്പില്‍ സിറാജുദ്ദീന്‍ എന്ന കുഞ്ഞിമോന് (34) ജീവപ്യന്തം തടവും ലക്ഷം രൂപ പിഴയും ശിക്ഷ . മഞ്ചേരി ജില്ലാ മൂന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍. സുജിതാണ് വിധി പ്രസ്താവിച്ചത്. പിഴയടച്ചില്ളെങ്കില്‍ നാലു മാസം അധിക തടവ് അനുഭവിക്കണം. കവര്‍ച്ച നടത്തിയതിന് പത്തു വര്‍ഷം കഠിനതടവും 10,000 രൂപ പിഴയുമുണ്ട്. പിഴയടച്ചില്ളെങ്കില്‍ ഒരു മാസം അധികതടവ്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി.
മൂര്‍ക്കനാട് ഓട്ടുപറമ്പ് പൊട്ടക്കുന്ന് പൊന്നച്ചത്തെിയാല്‍ പോക്കറിന്‍െറ മകള്‍ ഉമൈബയെ (22) പ്രണയം നടിച്ച് വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കി ഒളിച്ചോടാനായി വീട്ടില്‍ നിന്നിറക്കി കൊലപ്പെടുത്തി 15 പവനോളം സ്വര്‍ണം കൈക്കലാക്കിയെന്നാണ് കേസ്. കൊലപാതകം, ആഭരണങ്ങള്‍ അപഹരിക്കല്‍ എന്നിവയാണ് കുറ്റങ്ങള്‍. 2009 മേയ് 15നായിരുന്നു കേസിനാസ്പദമായ സംഭവം. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് ചൊവ്വാഴ്ച വിധിച്ചതോടെ സിറാജുദ്ദീനെ ജയിലിലടച്ചിരുന്നു. വിധി പ്രസ്താവം കേള്‍ക്കാന്‍ കൊല്ലപ്പെട്ട ഉമൈബയുടെ പിതാവ് പോക്കറും രണ്ട് സഹോദരങ്ങളും കോടതിയില്‍ എത്തിയിരുന്നു. ഇപ്പോള്‍ വണ്ടൂര്‍ സി.ഐയായ സാജു കെ. എബ്രഹാമിന്‍െറ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. യൂനുസ് സലീമാണ് ഹാജരായത്. 56 സാക്ഷികളുള്ള കേസില്‍ 36 പേരെ വിസ്തരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
