Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്ലസ് വണ്‍ സീറ്റ്​ 20...

പ്ലസ് വണ്‍ സീറ്റ്​ 20 ശതമാനം കൂട്ടി

text_fields
bookmark_border
പ്ലസ് വണ്‍ സീറ്റ്​ 20 ശതമാനം കൂട്ടി
cancel

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റുകളില്‍ ഇക്കൊല്ലം 20 ശതമാനം വര്‍ധന വരുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സര്‍ക്കാര്‍-എയ്ഡഡ് സ്കൂളില്‍ മാത്രമാണ് വര്‍ധന. ഇത്തരം എല്ലാ സ്കൂളുകളിലും സീറ്റ് വര്‍ധിപ്പിക്കും. സര്‍ക്കാറിന് അധികബാധ്യത വരുത്താത്ത വിധത്തിലായിരിക്കും ഇത്. നിലവില്‍ 50 സീറ്റുള്ള ബാച്ചുകളില്‍ 60 കുട്ടികളാകും. ഇതുവഴി 50600 സീറ്റുകള്‍ വര്‍ധിക്കും. നിലവില്‍ 356400 സീറ്റുകളാണുള്ളത്. ഇത് 407000 ആയി ഉയരും. അധികം അനുവദിച്ച സീറ്റില്‍ ആദ്യ അലോട്ട്മെന്‍റില്‍ തന്നെ പ്രവേശം നല്‍കും. 20നാണ് ആദ്യ അലോട്ടുമെന്‍റ്.

Show Full Article
TAGS:plus one 
Next Story