കലക്ടറേറ്റ് വളപ്പിലെ സ്‌ഫോടനം: സമീപത്തെ ഓഫീസുകള്‍ക്ക് അവധി
text_fieldsകൊല്ലം: കൊല്ലം കലക്ടറേറ്റ് വളപ്പില്‍ സ്‌ഫോടനം നടന്ന പശ്ചാത്തലത്തിൽ സംഭവസ്ഥലത്തിന് സമീപമുള്ള ഓഫീസുകള്‍ക്ക് അവധി നൽകി. ജീവനക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റുമായ കലക്ടര്‍ എ. ഷൈന മോളാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്.
ജില്ലാ ട്രഷറി, അഡീഷണല്‍ സബ് കോടതി, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി, മുന്‍സിഫ് കോടതി, കുടുംബശ്രീ ഓഫീസ്, കയര്‍ പ്രോജക്ട് ഓഫീസ്, ജില്ലാ സപ്ലൈ ഓഫീസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, ജില്ലാ സൈനിക ക്ഷേമ ഓഫീസ്, നാഷണല്‍ സേവിങ്സ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, ജില്ലാ പ്ലാനിങ് ഓഫീസ്, ജില്ലാ പ്രൊബേഷന്‍ ഓഫീസ് എന്നിവക്കാണ് അവധി നൽകിയത്. ദുരന്തനിവാരണ നിയമം 2005 34(m) സെക്ഷന്‍ പ്രകാരമാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
