Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മന്ത്രി ജി. സുധാകരന്‍െറ വീട്ടിലേക്ക് വി.എച്ച്.പി മാര്‍ച്ച് 

text_fields
bookmark_border
മന്ത്രി ജി. സുധാകരന്‍െറ വീട്ടിലേക്ക് വി.എച്ച്.പി മാര്‍ച്ച് 
cancel

ആലപ്പുഴ: ഹിന്ദു സന്യാസിമാരെ അവഹേളിച്ചെന്നാരോപിച്ച് മന്ത്രി ജി. സുധാകരന്‍െറ വീട്ടിലേക്ക് വിശ്വഹിന്ദു പരിഷത്തിന്‍െറ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. ചൊവ്വാഴ്ച വൈകുന്നേരമാണ് 200ഓളം പ്രവര്‍ത്തകര്‍ മന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്. വി.എച്ച്.പി ജില്ലാ വര്‍ക്കിങ് പ്രസിഡന്‍റ് സുദര്‍ശനന്‍ പാറ്റൂര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. 
സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ഡിവൈ.എസ്.പി എം.ഇ. ഷാജഹാന്‍, സി.ഐമാരായ എസ്. സാനി, വി. ബാബു എന്നിവരുടെ നേതൃത്വത്തില്‍ 100ഓളം പൊലീസുകാരും സ്ഥലത്തത്തെിയിരുന്നു.
മാര്‍ച്ച് സുധാകരന്‍െറ വീടിന് ഏതാനും മീറ്റര്‍ വടക്കുഭാഗത്തായി പൊലീസ് തടഞ്ഞു. ഇതിനിടയില്‍ നൂറോളം സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വി.എച്ച്.പിക്കെതിരെ ദേശീയപാതയില്‍ മുദ്രാവാക്യം വിളിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പൊലീസത്തെി പ്രവര്‍ത്തകരെ നീക്കം ചെയ്യുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story