ലോകം ചുറ്റുന്ന പ്രധാനമന്ത്രി രാജ്യത്തെ സ്വകാര്യ കമ്പനിയാക്കുന്നു –കനയ്യകുമാര്‍
text_fields
കൊച്ചി: ദാരിദ്ര്യവും വിലക്കയറ്റവുംകൊണ്ട് രാജ്യം പൊറുതിമുട്ടുമ്പോഴും ലോകം ചുറ്റിക്കറങ്ങാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താല്‍പര്യമെന്നും രാജ്യത്തെ സ്വകാര്യ ലിമിറ്റഡ് കമ്പനിയാക്കി അതിന്‍െറ സി.ഇ.ഒ ആകാനാണ് മോദി ശ്രമിക്കുന്നതെന്നും ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യകുമാര്‍ ആരോപിച്ചു. പെരും നുണയനായ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കണം. അല്ളെങ്കില്‍ അഞ്ചുകൊല്ലം കഴിഞ്ഞാല്‍ ജനങ്ങള്‍ മറുപടി പറയും. വര്‍ഗീയതക്കും ഫാഷിസത്തിനുമെതിരെ എ.ഐ.എസ്.എഫ് നടത്തിയ ‘ആസാദി സംഗമം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ‘അച്ഛാദിന്‍’ വരുന്നുവെന്നാണ് മോദി വാഗ്ദാനം ചെയ്തിരുന്നത്. പക്ഷേ, സര്‍ക്കാര്‍ അധികാരത്തിലത്തെി രണ്ടുകൊല്ലം കഴിഞ്ഞപ്പോഴേക്കും ജനജീവിതം ദുസ്സഹമായി. പെട്രോളിനും ഡീസലിനും അവശ്യസാധനങ്ങള്‍ക്കും വില കുതിച്ചുകയറി. കര്‍ഷക ആത്മഹത്യകളും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള ആക്രമണങ്ങളും പെരുകുന്നു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് ആട്ടിറച്ചി മാട്ടിറച്ചിയായതും ജെ.എന്‍.യുവിലെ വിഡിയോ ദൃശ്യങ്ങള്‍ യാഥാര്‍ഥ്യമായതും. വിഡിയോ ദൃശ്യങ്ങള്‍ ആധികാരമാണെങ്കില്‍ കോടതിയിലാണ് സമര്‍പ്പിക്കേണ്ടത്. യു.പിയില്‍ വര്‍ഗീയ കലാപം മൂലം ഹിന്ദുക്കള്‍ പലായനം ചെയ്യുന്നുവെന്ന് നുണ പ്രചരിപ്പിക്കുന്നു. സത്യത്തില്‍ ദാരിദ്ര്യം മൂലമാണ് അവര്‍ നാടുവിടുന്നത്. അസത്യത്തിനെതിരെ സത്യത്തിന്‍െറ പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇത് വിജയിക്കുകതന്നെ ചെയ്യുമെന്നും കനയ്യ പറഞ്ഞു.
എ.ഐ.എസ്.എഫ് ദേശീയ നിര്‍വാഹകസമിതി അംഗം എന്‍. അരുണ്‍ അധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയും എം.എല്‍.എയുമായ കെ. രാജന്‍, പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്സിന്‍, ഹൈബി ഈഡന്‍ എം.എല്‍.എ, സി.പി.ഐ, സി.പി.എം ജില്ലാ സെക്രട്ടറിമാരായ പി. രാജു, കെ. രാജീവ്, ജെ.എന്‍.യു നേതാവ് ഷഹല, എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി സുഭേഷ് സുധാകര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
